ന്യൂഡൽഹി: ന്യൂഡൽഹി: സിംഗപ്പൂരിൽ നടക്കുന്ന വേൾഡ് സിറ്റി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ ക്ഷണം. സമ്മേളനത്തിൽ ‘ഡൽഹി മോഡൽ’ അവതരിപ്പിക്കാനും നഗരപ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ച് മറ്റ് നേതാക്കളുമായി ചർച്ച നടത്താനും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2, 3 തീയതികളിൽ സിംഗപ്പൂരിലാണ് സമ്മേളനം നടക്കുക. സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമണ്‍ വോങ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ഡൽഹി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി.
“സമ്മേളനത്തിലേക്ക് എന്നെ ക്ഷണിച്ചതിൻ സിംഗപ്പൂർ ഗവണ് മെൻറിൻ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാനും നേതാക്കളുമായി ആശയവിനിമയം നടത്താനും ഞാൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്,”കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി റോഡ് പുനർനിർമ്മാണ പദ്ധതിയിലും തെരുവുകളുടെ പുനർനിർമ്മാണത്തിലും സിംഗപ്പൂർ സർക്കാർ പ്രത്യേക താൽപര്യം കാണിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ഇവ നടപ്പാക്കാൻ ഡൽഹി സർക്കാരിൻറെ സഹകരണവും ഹൈക്കമ്മീഷണർ അഭ്യർത്ഥിച്ചു.
ഡൽഹി മോഡൽ അവതരിപ്പിക്കാൻ അരവിന്ദ് കെജ്രിവാളിൻ സിംഗപ്പൂർ ഉച്ചകോടിയിലേക്ക് ക്ഷണം