ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ത്രിരാഷ്ട്ര പര്യടനത്തിനായി ഗാബോണിലെത്തി. ഉപരാഷ്ട്രപതിയെയും, ഭാര്യ ഉഷാ നായിഡുവിനെയും ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്റ്റ്യനെ ഒസുക്ക റപോണ്ട സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അദ്ദേഹം വൈസ് പ്രസിഡന്റ്, പ്രസിഡന്റ് അലി ബോൻഗോ ഒൻഡിംബ തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
ഗാബോണിനെ കൂടാതെ സെനഗൽ, ഖത്തർ എന്നീ രാജ്യങ്ങളും ഉപരാഷ്ട്രപതി സന്ദർശിക്കും. നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കും. മൂന്ന് രാജ്യങ്ങളും സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് സെനഗൽ സന്ദർശനം. ജൂണ് 4 മുതൽ 7 വരെയാണ് അദ്ദേഹം ഖത്തർ സന്ദർ ശിക്കുക. മൂന്ന് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തെയും ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.