Spread the love

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 9,400 ലധികം മരണങ്ങൾ മാത്രമാണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ, ആഗോളതലത്തിൽ പ്രതിവാര മരണങ്ങൾ 75,000ന് മുകളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “നമ്മൾ വളരെ ദൂരം എത്തി, ഇത് തീർച്ചയായും ശുഭാപ്തിവിശ്വാസത്തിനുള്ള ഒരു കാരണമാണ്. എന്നാൽ എല്ലാ സർക്കാരുകളോടും കമ്മ്യൂണിറ്റികളോടും വ്യക്തികളോടും ജാഗ്രത പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ലോകാരോഗ്യ സംഘടനയുടെ ജനീവ ആസ്ഥാനത്ത് നിന്നുള്ള വെർച്വൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

By newsten