Month: November 2022

സമ്മർദങ്ങൾക്ക് വഴങ്ങില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം: ഗവർണർ

ന്യൂഡല്‍ഹി: ഗവർണർക്കെതിരായ എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താൻ ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം…

സോഫയിൽ വധുവിന്റെ വേഷത്തില്‍ ഭാര്യ; കണ്ണ് നിറഞ്ഞ് കയ്യടിച്ച് വയോധികൻ

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ നാം കാണുന്നു. നമ്മുടെ മനസ്സ് നിറയ്ക്കുന്ന വീഡിയോകൾ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വധുവിന്‍റെ വേഷത്തിൽ തൻ്റെ ഭാര്യയെ കണ്ട ഒരു വയോധികൻ്റെ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. അദ്ദേഹം…

ആണവ യുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനെത്തി; ചൊവ്വയിൽ നിന്ന് വന്നതെന്ന് ആൺകുട്ടി

ആണവയുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനായി ചൊവ്വയിൽ നിന്ന് എത്തിയതാണെന്ന വാദവുമായി റഷ്യയിലെ ഒരു ആൺകുട്ടി. റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താൻ മനുഷ്യനല്ല, അന്യഗ്രഹ ജീവിയാണെന്ന അവകാശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആണവ നാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ്…

കത്ത് വിവാദം; മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞാ…

അടുത്ത വർഷത്തെ ഒഴിവുകൾ 30നകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കുലർ

തിരുവനന്തപുരം: അടുത്ത വർഷത്തെ ഒഴിവുകൾ നവംബർ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ആണ് ഈ…

ശ്രീനിവാസൻ കൊലക്കേസ്; പിഎഫ്ഐ നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മുൻ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യഹിയ തങ്ങളെ…

സംഗീതത്തിനൊപ്പം താളം പിടിക്കാൻ എലികൾക്കും കഴിയുമെന്ന് പഠനം

താളാത്മകത കേവലം മനുഷ്യ സഹജമായ കഴിവായി കണക്കാക്കാൻ കഴിയില്ലെന്നും എലികൾക്കും സമാനമായ കഴിവുണ്ടെന്നും ഒരു പുതിയ പഠനം തെളിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ക്വീൻ, ലേഡി ഗാഗ, മൊസാർട്ട്, മൈക്കൽ ജാക്സൺ എന്നിവരുടെ സംഗീതം…

തെറ്റ് ചൂണ്ടിക്കാട്ടി ജീവനക്കാരൻ; ട്വീറ്റിലൂടെ പിരിച്ചുവിട്ട് ഇലോൺ മസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിൽ തന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ച ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതായി അറിയിച്ച് ഇലോൺ മസ്ക്. ട്വിറ്ററിൽ തന്‍റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്വീറ്റിൽ തെറ്റ് ചൂണ്ടിക്കാണിച്ച എഞ്ചിനീയറെ പുറത്താക്കിയതായി മസ്ക് ട്വീറ്റിലൂടെയാണ് അറിയിച്ചത്. നിരവധി രാജ്യങ്ങളിൽ ട്വിറ്ററിന്‍റെ പ്രവർത്തനങ്ങൾക്ക്…

അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധന

2021-22 ൽ അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധനവ്. മുൻ വർഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വർഷം എണ്ണം കൂടിയത്. സ്റ്റുഡന്‍റ് വിസയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎസ് എംബസി അറിയിച്ചു.…

എയർ ഇന്ത്യ 12.15 കോടി ഡോളർ റീഫണ്ട് നൽകണമെന്ന് യുഎസ് ഗതാഗത വകുപ്പ്

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 12.15 കോടി ഡോളർ (989.38 കോടി രൂപ) റീഫണ്ട് ആയി നൽകാൻ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയും ചേർത്താണ് ഇത്രയും തുക…