Month: November 2022

യുക്രൈന്‍ അതിര്‍ത്തിയായ പോളണ്ടിലെ ഗ്രാമത്തിൽ റഷ്യന്‍ മിസൈല്‍ ആക്രമണം

വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം പോളണ്ടിലേക്കും. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍…

മയക്കുമരുന്നിനെതിരെ ‘ഗോള്‍ ചലഞ്ച്’; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള ‘ഗോൾ ചലഞ്ച്’ ബുധനാഴ്ച ആരംഭിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യവുമായി രണ്ട് കോടി ഗോളുകൾ അടിയ്ക്കാനാണ് സർക്കാർ തീരുമാനം. ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ…

പഴയ ഫോണ്‍ ഉപയോഗിക്കുന്ന സ്കൂൾ ടോപ്പർ ആയ മകള്‍ക്ക് സമ്മാനം; വൈറൽ ആയി സർപ്രൈസ്

പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചാൽ സമ്മാനങ്ങൾ നൽകുന്ന മാതാപിതാക്കൾ ഇന്ന് പുതുമയല്ല. എന്നാൽ, പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മകൾക്ക് പിറന്നാൾ ദിനത്തിൽ നൽകിയ ഒരു സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നീറ്റ് പരീക്ഷയിൽ 720ൽ 680 മാർക്കും പ്ലസ് ടു…

വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണം; സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി: വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോൺ കേരള ഹൈക്കോടതിയെ സമീപിച്ചു. 2019 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കരാർ ഉണ്ടാക്കി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി സമർപ്പിച്ചത്. സംഘാടകർ വിശ്വാസ…

ബിനീഷ് കോടിയേരി ഇനി കേരള ക്രിക്കറ്റ് നേതൃസ്ഥാനത്ത്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷിനെ തെരഞ്ഞൈടുത്തത്. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും…

കത്ത് വിവാദം; കോര്‍പ്പറേഷനില്‍ പ്രത്യേക കൗണ്‍സില്‍ യോഗം

തിരുവനന്തപുരം: നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. കൗൺസിൽ യോഗം ശനിയാഴ്ച വൈകീട്ട് നാലിന് ചേരുമെന്ന് മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യ പ്രകാരമാണ് തീരുമാനം. അതേസമയം വിജിലന്‍സ് കൂടുതൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ മൊഴി…

ഇന്ത്യൻ ഐടി സേവന വിപണി വളർച്ചയുടെ പാതയിൽ

ന്യൂഡല്‍ഹി: ഇന്‍റർനാഷണൽ ഡാറ്റാ കോർപ്പറേഷന്‍റെ(ഐ.ഡി.സി) റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഐടി സേവന വിപണി വളർച്ചയുടെ പാതയിൽ. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം 7.4% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഐഡിസിയുടെ ഏറ്റവും പുതിയ അർദ്ധ-വാർഷിക ട്രാക്കർ അനുസരിച്ച്,…

വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു

ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജി വെച്ചിരുന്നു.…

തമിഴ്നാട് ഗവര്‍ണർക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിട്ടത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും ഇത് ബാധകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത…

പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റിസർവ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നവംബർ 16ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വായ്പാ വളർച്ചയുടെ സുസ്ഥിരത എന്ന വിഷയം ചർച്ച ചെയ്യാനാണ് ഗവർണറുടെ യോഗം. വായ്പാ വളർച്ച വർദ്ധിച്ചിട്ടും നിക്ഷേപ വളർച്ച മന്ദഗതിയിലാകുന്ന…