Month: November 2022

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു…

മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്…

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ തയ്യാർ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും…

ഒന്നിച്ച് സുമതിയും ഹരിദാസും; 36 വർഷങ്ങൾക്ക് ശേഷം സഹപാഠികളുടെ സാന്നിധ്യത്തിൽ വിവാഹം

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതിച്ചു, നീണ്ട 36 വർഷത്തിനുശേഷം, 50-ാം വയസ്സിൽ ഹരിദാസ് സഹപാഠികളുടെ സാന്നിധ്യത്തിൽ സുമതിയെ മാല അണിയിച്ചു. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്‍റെ മകൾ എ.വി.സുമതിയും അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്‍റെ മകൻ കലാമണ്ഡലം ഹരിദാസനും…

പര്യടനത്തിനായി ഇന്ത്യ ന്യൂസീലന്‍ഡിലേക്ക്; കോഹ്‌ലിക്കും രോഹിത്തിനും വിശ്രമം

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പരീക്ഷ ഇനി ന്യൂസീലന്‍ഡ് പര്യടനമാണ്. ടി20, ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് പറക്കും. വിരാട് കോഹ്‌ലി, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർക്ക് വിശ്രമം നൽകിയ പരമ്പരയിൽ…

ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ

കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ. 1,000 പോയിന്‍റ് സ്കെയിലിൽ എംജി 881 പോയിന്‍റും ടോയോട്ട ഇന്ത്യ (878), ഹ്യുണ്ടായ് ഇന്ത്യ (872) എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും…

‘അട്ടപ്പാടി സോങ്ങ്’; നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി. നഞ്ചിയമ്മ ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ പാടിയ ഗാനം, ‘അട്ടപ്പാടി സോങ്ങ്’ നടൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. എറണാകുളത്ത് നടന്ന ചടങ്ങിൽ…

കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു

തൃപ്പൂണിത്തുറ: പ്ര‌ശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം (66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2015-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും…

നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാര വീണ്ടും നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പും സംവിധാനം ചെയുന്ന ‘ഡിയർ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ധ്യാൻ ശ്രീനിവാസൻ…

എംഎൽഎ കോഴ കേസ്; അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി തെലങ്കാന ഹൈക്കോടതി

ഹൈദരബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. കേസിന്റെ അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി. തെലങ്കാന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ സിംഗിൾ ജഡ്ജിക്ക്…