Month: November 2022

ഡോ.സിസയുടെ നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചതിനെതിരെയുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ചാൻസലറുടെ നടപടി ചട്ടങ്ങൾക്ക് എതിരാണെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ട്. സർക്കാരിന്റെ ഹർജി അപൂർവമായ നീക്കമാണെന്നും കോടതി…

‘ദ കശ്മീർ ഫയൽ’സിനെതിരെയുളള പരാമർശം; നാദവ് ലാപിഡിന് മറുപടിയുമായി അനുപം ഖേർ

ന്യൂഡല്‍ഹി: ‘ദ കശ്മീർ ഫയൽ’സിനെതിരെയുളള ഇസ്രയേലി സംവിധായകൻ നാദവ് ലാപിഡിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടൻ അനുപം ഖേർ. നുണ എത്ര തവണ പറഞ്ഞാലും അത് സത്യമാകില്ലെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. “സുഹൃത്തുക്കളെ, ചിലയാളുകള്‍ക്ക് സത്യം ഉള്ളതുപോലെ കാണിക്കുന്ന ശീലമില്ല. അവര്‍…

ഫോൺ പേ, ഗൂഗിൾ പേ പ്രതിദിന പണമിടപാടുകൾക്ക് പരിധി വരുന്നു

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾക്ക് പരിധി സൃഷ്ടിക്കാൻ ആർബിഐ. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളെ ഇത് ബാധിക്കും. ഈ ആപ്ലിക്കേഷനുകളിൽ ഉപഭോക്താക്കൾക്ക് ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താൻ കഴിയൂ. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്‍റ്സ്…

പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാരസമിതി പേരിനു മാത്രം; വനിതാ കമ്മീഷൻ

കോഴിക്കോട്: കേരള ഹൈക്കോടതിയുടെ തന്നെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും പല ഫിലിം പ്രൊഡക്ഷൻ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷൻ ഒരു സിനിമാ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഐ.സി.സിയുടെ തലപ്പത്ത് ഒരു പുരുഷനെയാണ്…

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം; സമരക്കാരെ അടിച്ചമർത്തി ചൈന

ബീജിങ്: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സർക്കാർ. പ്രധാന നഗരങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇന്ന് പലയിടത്തും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയായി പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്ന…

രാത്രി വിലക്കിനെതിരെ സമരവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

തൃശ്ശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരിലാണ് സമരം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍…

ആറ് പേർക്ക് പുതുജീവനേകി വിദ്യാർത്ഥി യാത്രയായി; ഹൃദയം നിറച്ച് അമൽകൃഷ്ണയുടെ അവയവദാനം

ചേർപ്പ് : ആറ് പേർക്ക് പുതുജീവൻ നൽകി അമൽകൃഷ്ണ യാത്രയായി.മസ്തിഷ്കമരണത്തെതുടർന്നാണ് വല്ലച്ചിറ ഇളംകുന്ന് ചിറയിൽമേൽ വിനോദിന്റെ മകൻ അമൽകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്യപ്പെട്ടത്. ഉണ്ണികുട്ടൻ എന്ന് നാട്ടുകാരും, സുഹൃത്തുക്കളും സ്നേഹത്തോടെ വിളിച്ചിരുന്ന അമൽകൃഷ്ണ ചേർപ്പ് ഗവ.സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. തലച്ചോറിൽ…

രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു; വാർഷിക വളർച്ച കുറയുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: രാജ്യത്തിൻറെ വാർഷിക സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ സാമ്പത്തിക വളർച്ചയിൽ മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്കുള്ളിൽ കൊണ്ടുവരിക എന്ന…

വിഴിഞ്ഞം സെമിനാർ ഉദ്ഘ്ടനം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് തൊണ്ടവേദനയുള്ളതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെയെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായി എന്നും വിശദീകരിച്ച അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുകയാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരേയും…

വിഴിഞ്ഞത്തെ സമരം കലാപശ്രമം; ആവര്‍ത്തിച്ച് മന്ത്രി വി ശിവൻകുട്ടി

കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപ ശ്രമമാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വിവിധ കാരണങ്ങൾ പറഞ്ഞ് സമരത്തിന് പോകാൻ പുരോഹിതർ നിർബന്ധിക്കുകയാണ്. കേസ് വരുമ്പോൾ ദുരിതമനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ…