Month: November 2022

ലോകകപ്പ് സൗഹൃദ മത്സരം; യുഎഇയെ എതിരില്ലാതെ 5 ഗോളിന് തകർത്ത് അര്‍ജന്റീന

അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ…

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…

12 വർഷത്തെ നിയമപോരാട്ടത്തിന് ഫലം; 32 വ്യോമസേനാ വനിത ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷൻ

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി വ്യോമസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനായി സേവനമനുഷ്ഠിച്ച 32 വനിതകൾക്ക് മുഴുവൻ പെൻഷനും നൽകണമെന്ന് സുപ്രീം കോടതി. 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കുള്ള പെൻഷന് തുല്യമാണ് മുഴുവൻ പെൻഷനും. 12 വർഷത്തിന് ശേഷമാണ് വ്യോമസേനയിലെ 32 വനിതാ ഉദ്യോഗസ്ഥരുടെ…

കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്. 2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43…

പോളണ്ടിൽ പതിച്ചത് ഉക്രൈൻ സേനയുടെ മിസൈൽ; ഉത്തരവാദി റഷ്യയെന്ന് നാറ്റോ

വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഉക്രൈന്റെ മിസൈലാണെങ്കിലും റഷ്യയാണ് യഥാർത്ഥ കുറ്റവാളിയെന്ന്…

വെറ്ററിനറി സർവകലാശാല വിസിക്ക് നോട്ടിസ് നൽകാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം. കോടതി ഉത്തരവിനെ തുടർന്ന് ഫിഷറീസ് സർവകലാശാല…

റിലീസ് വാര്‍ഷികത്തിൽ ‘പുഷ്‌പ’ കേരളത്തിൽ റീ റിലീസ് ചെയ്യുന്നു

തിരുവനന്തപുരം: ഹോളിവുഡിൽ ഏറ്റവും വിജയകരമായ ചില ചിത്രങ്ങൾ വാർഷികത്തിലും മറ്റും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത് അസാധാരണമല്ല. എന്നാൽ ഇന്ത്യൻ സിനിമയിൽ അത് സാധാരണമല്ല. ഇപ്പോഴിതാ ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്തതിന്‍റെ ഒന്നാം വാർഷികത്തിൽ വീണ്ടും തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. അല്ലു…

തുഷാർ വെള്ളാപ്പള്ളി 21ന് ഹൈദരാബാദിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടിസ്

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്. തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.…

ചികിത്സ കഴിഞ്ഞു, സദ്ദാം പറന്നു; പക്ഷികൾക്കായി ഖത്തറിലുണ്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി

തലയ്ക്ക് പരിക്കേറ്റതിനാണ് സദ്ദാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്-റേകൾ, സ്കാനിങ്, രക്ത പരിശോധനകൾ തുടങ്ങി ഒരു ചെറിയ ശസ്ത്രക്രിയ, പിന്നെ കുറച്ച് മരുന്നുകൾ. അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ സദ്ദാം പറന്നു. ഇതെന്തൊരു മരുന്നാണെന്ന് ആശ്ചര്യപ്പെടരുത്. സദ്ദാം ഒരു മനുഷ്യനല്ല, സുന്ദരനായ ഒരു പരുന്താണ്.…

കേരളത്തിലെ ഈ ജ്വല്ലറികളില്‍ ഇനി സ്വര്‍ണത്തിന് ഒറ്റ നിരക്ക്

തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികൾ ബാങ്ക് നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് ഏകീകൃത വിലയ്ക്ക് സ്വർണം നൽകാൻ തീരുമാനിച്ചു. ഇതോടെ ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണ്ണ വില എന്ന…