സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവൽക്കരണം; തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ രാജ്യം
റിയാദ്: സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു…