Month: November 2022

മുംബൈ-സിംഗപ്പൂര്‍ സമുദ്രാന്തര കേബിള്‍; മിസ്റ്റ് ഉടൻ ആരംഭിക്കും

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഇന്‍റർനെറ്റ് ശൃംഖലയുടെ ദൈർഘ്യം അനുദിനം വർദ്ധിച്ചു വരികയാണ്. കടലിനടിയിൽ കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നിലവിലെ മാറിയ നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സാഹചര്യത്തിൽ, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെടുന്ന കടലിനടിയിലെ കേബിൾ ശൃംഖലകൾ…

പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

ലുധിയാന: പ്രശസ്ത പഞ്ചാബി നടി ദൽജീത് കൗർ (69) അന്തരിച്ചു. നിരവധി പഞ്ചാബി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ കൗർ കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു വർഷത്തിലേറെയായി കോമയിലായിരിക്കെ സുധാറിലെ ബന്ധുവീട്ടിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം.…

ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആമസോൺ ആരംഭിച്ചു. ആമസോൺ ഹാർഡ്‌വേർ മേധാവി ഡേവ് ലിമ്പ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രതിഭാശാലികളായ ഒരു കൂട്ടം ആമസോൺകാരെ നഷ്ടമാകുന്നതിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിനും…

അമ്മമാർക്കായി സ്നേഹത്തണൽ; ഗാന്ധിഭവന് പുതിയ മന്ദിരം നിർമിച്ചു നൽകി എം.എ.യൂസഫലി

കൊല്ലം: പത്തനാപുരത്തെ ഗാന്ധിഭവനിലെ അമ്മമാർ ഇനി നിരാലംബരോ,അനാഥരോ അല്ല. എം.എ.യൂസഫലി ഒരുക്കിയ സ്നേഹതണലിലാണ് ഇനിമുതൽ അവർക്ക് കരുതൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം അമ്മമാർക്ക് വേണ്ട സുരക്ഷയൊരുക്കും.…

ആർസിസി നിയമനങ്ങളിലും സിപിഎം ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സി നിയമനങ്ങളിലും സിപിഎം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ‌ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ‌ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത്…

കേരളാ പൊലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെയും…

കായൽ കൈയ്യേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന…

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ്…

​​ഗാസയിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാമെന്ന്…

8 വര്‍ഷം മുമ്പ് കാട്ടുകുതിരകള്‍ക്കൊപ്പം പോയി; ഉടമയെ തേടി തിരികെയെത്തി വളര്‍ത്ത് കുതിര

എട്ട് വർഷം മുമ്പ് കാട്ടുകുതിരകൾക്കൊപ്പം ഓടിപ്പോയ കുതിര, ഉടമസ്ഥനെ തേടി തിരികെയെത്തി. അമേരിക്കയിലെ ഉട്ടായിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം, ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദത്തിന്റെ കുതിരയായ മോംഗോയാണ് ഉടമയുടെ അടുത്തേക്ക് തിരികെയെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ…