Month: November 2022

ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു

ബോളിവുഡ് നടൻ ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസമാണ് ഇറയും സുഹൃത്ത് നൂപുർ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ് നൂപുർ. രണ്ടു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിർ ഖാന്‍റെയും ആദ്യ ഭാര്യ…

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകൾക്ക് അവർ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജാഗ്രത പുലർത്തണമെന്ന് അവർ…

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി; പ്രിസില്ല വിടവാങ്ങി

കെനിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് വിശ്വസിക്കപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.  ബുധനാഴ്ചത്തെ ക്ലാസിൽ പങ്കെടുത്തതിന് ശേഷം പ്രിസില്ലയ്ക്ക്…

വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ വലയുന്ന വികസ്വര രാജ്യങ്ങൾക്ക് സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി ഒരു…

ഭക്ഷണം തേനീച്ചക്കൂടുകളിൽ നിന്ന്; ‘തേൻകൊതിച്ചി പരുന്ത്’ നിളാതടത്തിലെത്തി

പട്ടാമ്പി: ദേശാടന പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്) നിള തടത്തിൽ വിരുന്നെത്തി. സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം നടത്തുന്ന യൂറോപ്യൻ ഹണി ബസാർഡ് തൃത്താലയിലെ ഭാരതപ്പുഴയ്ക്കടുത്തുള്ള നിള തടത്തിലെ നെൽവയലിലാണ് എത്തിയത്.…

കുളത്തിൽ വീണ നാലരവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് റിട്ടയേർഡ് നഴ്സ്

Palakkadu: കുളത്തിൽ വീണ് ശ്വാസം നിലച്ച നാലര വയസ്സുകാരന് പുതുജീവൻ നൽകി റിട്ടയേർഡ് നഴ്‌സ് കമലം. മുത്തശ്ശി ശാരദക്കൊപ്പം പെരുങ്കുളം ശിവക്ഷേത്രദർശനത്തിനെത്തിയ കൃഷ്ണ എന്ന കുട്ടിയാണ്‌ സമീപമുള്ള കുളത്തിൽ വീണത്. ക്ഷേത്ര ദർശനത്തിനു ശേഷം മുത്തശ്ശിയുടെ കൈ വിടുവിച്ച് ഓടിയ കുട്ടി…

കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.…

ഇറാനിൽ പ്രക്ഷോഭകാരികള്‍ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീയിട്ടതായി സൂചന

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട്ടുവീടിന് പ്രതിഷേധക്കാർ തീയിട്ടു. ഖൊമൈൻ നഗരത്തിലെ…

വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ന്യൂഡല്‍ഹി: നവംബർ 11ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 14.7 ബില്യൺ ഡോളർ വർദ്ധിച്ചു. 2021 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിവാര വളർച്ചയാണിത്. ഐഎംഎഫിൽ നിന്ന് കോവിഡുമായി ബന്ധപ്പെട്ട ധനസഹായത്തെ തുടർന്ന് 2021 ഓഗസ്റ്റിൽ…

ശബരിമലയിലേക്ക് ഹെലികോപ്റ്റർ; പരസ്യത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുമതി നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി. പ്രത്യേക സിറ്റിംഗിൽ ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്‍റെ…