Month: November 2022

ഉരുക്ക്, ഇരുമ്പ് എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കി; ആശ്വാസത്തിൽ വ്യാപാരികൾ

ന്യൂഡല്‍ഹി: സ്റ്റീൽ ഉൽപ്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മെയ്യിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര് കട്ടികളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. മെയ്യിൽ,…

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. മയ്യത്ത്…

രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു; 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ…

വാരാണസിയിലെ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. തമിഴ്നാട്ടിൽ നിന്ന് 2,500 ലധികം പ്രതിനിധികൾ വാരണാസിയിൽ…

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ ജയം

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. പതിനെട്ടാം മിനിറ്റിൽ ദിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച…

രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ

ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി. നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ…

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ്…

ഐഎസ്എൽ; ജംഷഡ്പൂരിനെ വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിക്ക് തകർപ്പൻ ജയം. ചെന്നൈയിൻ എഫ്സി 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി നിലവിൽ അഞ്ചാം സ്ഥാനത്താണ്. 27-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്.സി…

സ്കൂൾ മുറ്റത്ത് വിളഞ്ഞ ചോളം വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി അധ്യാപകർ

മുക്കം: സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ നട്ടുവളർത്തി വിളവെടുത്ത ചോളം അധ്യാപകർ വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂൾ പരിസരത്ത് വിളവെടുത്ത ചോളമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിന്‍റോ ജോസഫ് എം.എൽ.എ.യാണ് നൂറ് ദിവസത്തിലേറെയായി സ്കൂൾ പരിസരത്തെ ഹരിതാഭമാക്കിയിരുന്ന ചോളം കഴിഞ്ഞ…

ഒമര്‍ ലുലു ചിത്രം ‘നല്ല സമയ’ത്തിന്റെ ട്രെയിലർ പുറത്ത്

ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഫൺ ത്രില്ലർ സ്റ്റോണർ വിഭാഗത്തിൽ പെടുന്നതാണെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. 4 പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇർഷാദ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീന മധു, നോറ…