Month: November 2022

ഹൃദയാഘാതം; ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ (24) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൗറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതമുണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു.…

തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം; പ്രതികരിച്ച് എം കെ രാഘവന്‍

കോഴിക്കോട്: എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാണ് തരൂരിന്റെ പരിപാടി ആസൂത്രണം ചെയ്തതെന്ന് എം കെ രാഘവൻ എം പി. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. കെ.പി.സി.സി പ്രസിഡന്‍റ് അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ കാര്യങ്ങൾ…

മേധാ പട്കർ ഭാരത് ജോഡോ പദയാത്രയിൽ; രാഹുലിനെ വിമർശിച്ച് മോദി

രാജ്‌കോട്ട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നർമ്മദ ഡാം പദ്ധതിക്കെതിരായ പ്രതിഷേധം നയിക്കുന്ന സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. 3 പതിറ്റാണ്ടായി നർമ്മദ ഡാം പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര…

കാലാവസ്ഥ ഉച്ചകോടി; വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന്മേൽ ധാരണ

ഷറം അൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര വികസ്വര രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 27) ധാരണ. മാലിദ്വീപ് പരിസ്ഥിതി മന്ത്രി അമിനത്ത് ഷോണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പിന് ശേഷം…

മംഗളൂരു സ്ഫോടനം; യാത്രക്കാരൻ്റെ വീട്ടിൽ കുക്കർ ബോംബും സ്ഫോടക വസ്തുക്കളും

മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഒരു കുക്കർ ബോംബും സ്ഫോടകവസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു. മംഗളൂരു പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു…

ഗുജറാത്തില്‍ സ്വതന്ത്രരായി പത്രിക നല്‍കി; 7 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ബിജെപി. ഏഴ് പേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കാൻ പദ്ധതിയിട്ടിരുന്നവർ ആണ് നടപടി…

സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഖാലിദ് ജാവേദിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 25 ലക്ഷം രൂപയും…

നടൻ അബ്ബാസ് ആശുപത്രിയില്‍, കാലിന് ശസ്ത്രക്രിയ; പൂർത്തിയായതായി താരം 

സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയിൽ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇപ്പോൾ ആശുപത്രിയിലാണെന്നാണ് വിവരം. അബ്ബാസ് തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം; സൂര്യകുമാറിന് സെഞ്ചുറി

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ…

നിയമക്കുരുക്കിൽപ്പെട്ട പ്രവാസജീവിതം; ഒരു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി യുവതി

ഒരു വർഷത്തിലേറെയായി സൗദി അറേബ്യയിൽ നിയമക്കുരുക്കിൽപെട്ട് പ്രതിസന്ധിയിലായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി രാജേശ്വരി രാജൻ നാട്ടിലേക്ക് മടങ്ങിയെത്തി.ഒരു വർഷം മുൻപാണ് ഇവർ വീട്ടുജോലിക്കായി ദമ്മാമിലെത്തുന്നത്.ഉയർന്ന ജോലിഭാരവും ശാരീരിക പീഡനങ്ങളും നേരിട്ടായിരുന്നു ഇവരുടെ പ്രവാസജീവിതം. ഇതിനിടെ ഗുരുതരമായി ന്യുമോണിയ ബാധിച്ച് ചികിത്സയിലാവുകയും ചെയ്തു.തുടർന്നുണ്ടായ…