Month: November 2022

ട്വിറ്ററില്‍ ഇനിയും പിരിച്ചുവിടൽ; കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുമെന്ന് സൂചന 

കാലിഫോര്‍ണിയ: ട്വിറ്ററിൽ നിന്നുള്ള പിരിച്ചുവിടലുകൾ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ എലോൺ മസ്ക് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിന്‍റെ സെയിൽസ്, പാർട്ണർഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്താക്കൽ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കും. കൂടുതൽ…

കുഞ്ഞുങ്ങളെ ആക്രമിക്കാൻ കൂട്ടിലെത്തിയ പാമ്പിനെ വിറപ്പിച്ച് അമ്മക്കോഴി

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ലെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്മമാർ മക്കൾക്ക് നൽകുന്ന സ്നേഹവും കരുതലും നൽകാൻ മറ്റൊരാൾക്കും കഴിയില്ല. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളുടെ കാര്യത്തിലും ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് ഒരു ട്വിറ്റർ വീഡിയോ.തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ ശത്രുവിനെതിരെ പോരാടുന്ന…

തൃക്കാക്കര കൂട്ടബലാത്സംഗം; സി ഐ സുനുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിന് സസ്പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എ.ഡി.ജി.പിയുടെ നിർദേശപ്രകാരം കോഴിക്കോട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിക്കും. സുനുവിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ…

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ച; മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ തിരക്ക് കുറവ്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. ഇന്ന് 48,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ലധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നടപന്തലിലും സോപാനത്തും മുൻ ദിവസങ്ങളെ…

ബേസില്‍ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’; ഫസ്റ്റ് ലുക്ക് പുറത്ത്

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് സംവിധായകനെന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയം കൈവരിച്ചു. ഒരു അഭിനേതാവ് എന്ന നിലയിലും ബേസിലിന് ഇപ്പോൾ മലയാള സിനിമയിൽ മൂല്യം ഏറുകയാണ്. അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മൂന്ന് ചിത്രങ്ങൾ തുടർച്ചയായി…

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു; പഴയ ട്വീറ്റുകളും തിരിച്ചെത്തി

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് 2021 ൽ ട്വിറ്ററിന്‍റെ മുൻ ഉടമകൾ ട്രംപിന്‍റെ അക്കൗണ്ടിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്റർ ഉടമ ഇലോൺ…

പ്രകൃതിയെ അടുത്തറിയാൻ പഴത്തോട്ടത്തിൽ ഇക്കോ ടൂറിസം പദ്ധതി

ഇടുക്കി: വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയിലെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി മൂന്നാർ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിവിഷനും ഷോള ദേശീയോദ്യാനവും ഇക്കോടൂറിസം പദ്ധതിയുമായി മുന്നോട്ട്. പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആനമുടി ഷോല ദേശീയോദ്യാനത്തിലെ വൈദേശിക സസ്യങ്ങൾ നീക്കം ചെയ്ത്…

ലോകകപ്പ് ആവേശത്തിൽ നേതാക്കളും; ബ്രസീൽ കപ്പടിക്കുമെന്ന് സതീശൻ

തിരുവനന്തപുരം: ലോകകപ്പ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിന് ഒരു കുറവുമില്ല. ഫുട്ബോൾ സ്നേഹത്തിന്‍റെ കാര്യം വരുമ്പോൾ രാഷ്ട്രീയ നേതാക്കളും ഒട്ടും പിന്നിലല്ല. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി പക്ഷം പിടിക്കുന്ന നേതാക്കളുടെ കമന്‍റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ബ്രസീൽ.. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും…

ശശി തരൂരിനെ വച്ച് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്

കണ്ണൂര്‍: ശശി തരൂരിനെ വച്ച് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ നടപടി ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ…

സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ; കോഴിക്കോട് വേദിയാവും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക.…