Month: November 2022

വെസ്റ്റ് ഇൻഡീസിന്റെ ഏകദിന-ടി20 നായകസ്ഥാനമൊഴിഞ്ഞ് നിക്കോളാസ് പുറാൻ

നിക്കോളാസ് പുറാൻ വെസ്റ്റ് ഇൻഡീസ് ഏകദിന, ടീം നായകസ്ഥാനം രാജിവച്ചു. ടി20 ലോകകപ്പിൽ സൂപ്പർ 12ൽ പോലും ഇടം നേടാൻ വിൻഡീസിന് കഴിയാത്തതിനാൽ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റൻസിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം…

തിരുവനന്തപുരം കോ‍‍ർപറേഷനിലെ കത്ത് വിവാദം: തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്. കത്തിന്‍റെ ഉറവിടമോ യഥാർത്ഥ കത്തോ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്…

ഐബിഡിഎഫ് പ്രസിഡന്റായി മൂന്നാം തവണയും കെ മാധവനെ തെരഞ്ഞെടുത്തു

ഡൽഹി: ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമാണ് കെ മാധവന്‍. ഡല്‍ഹിയില്‍ നടന്ന 23ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം)…

ഇറക്കിവിടാൻ ഇനിയാരും വരില്ല; ഗ്രാജ്വേറ്റ് ചായ് വാലിക്ക് സഹായവുമായി സോനു സൂദ്

അഭിനേതാവ് എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് സോനു സൂദ്. അനേകമാളുകൾക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.ആ പട്ടികയിലേക്ക് ഇതാ ഒന്നു കൂടി.ബീഹാറിലെ ‘ഗ്രാജ്വേറ്റ് ചായ് വാലി’ എന്നറിയപ്പെടുന്ന പെൺകുട്ടിയെ സഹായിക്കാനാണ് സോനു സൂദ് മുന്നോട്ട് വന്നിരിക്കുന്നത്. അനധികൃതമായി ചായക്കച്ചവടം നടത്തിയെന്നാരോപിച്ച് പട്ന…

ഒറിയോൺ ചന്ദ്രനിൽ എത്തി; ഭൂമിയുടെ വിദൂര ദൃശ്യം അയച്ചു

ന്യൂയോർക്ക്: അഞ്ചു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമസ്-1 പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായുള്ള ഒറിയോൺ പേടകം ചന്ദ്രനിൽ എത്തി. ഇനി ഒരാഴ്ച ചന്ദ്രപഥത്തിൽ പഠനനിരീക്ഷണം നടത്തും. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.28നായിന്നു ഇത്. 128 കിലോമീറ്റർ…

റേഷൻ കമ്മീഷനിലെ അവ്യക്തത; അനിശ്ചിത കാല സമരവുമായി വ്യാപാര സംഘടനകൾ

തിരുവനന്തപുരം: സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് റേഷൻ കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടാനൊരുങ്ങി വ്യാപാര സംഘടനകൾ. സർക്കാർ റേഷൻ കമ്മീഷൻ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ കടകൾ അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. ഇടത് അനുകൂല സംഘടനകളും സമരത്തിന്റെ ഭാഗമാകും. നാളെ സർക്കാരിന്…

ഭൂകമ്പത്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ; മരണപ്പെട്ടവരുടെ എണ്ണം 162 ആയി

ജാവാ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഇനിയും ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ തലസ്ഥാനത്ത് അഭയം തേടുകയാണ്. ഭൂകമ്പത്തിൽ 12ലധികം ബഹുനില കെട്ടിടങ്ങൾ…

ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ബയോപിക്കുമായി സുധ കൊങ്കര

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ…

ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; ഷൂട്ടിംഗ് നിർത്തി വെച്ചു

കോഴിക്കോട്: കോഴിക്കോട് ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. അക്രമത്തെ തുടർന്ന് സിനിമയുടെ…

താൻ ശശി തരൂരിന്റെ ആരാധകൻ; പ്രശംസിച്ച് സ്‍പീക്കര്‍ എ.എൻ ഷംസീർ

തിരുവനന്തപുരം: ശശി തരൂരിനെ ‘വിലക്കിയത്’ സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എ.എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം…