Month: November 2022

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം; 23 നിയമന ഉത്തരവ് നൽകാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ…

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു. സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ…

രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ…

ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് മൂലമാകാം; റിപ്പോർട്ട്

ഹോളിവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലയ്ക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീ മരിക്കുന്നത്. തലച്ചോറിലുണ്ടാകുന്ന നീർ വീക്കമാണ്…

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സാക്ഷിയായ ടി. സിദ്ദിഖിന് വീണ്ടും വാറണ്ട്‌

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിന് ടി സിദ്ദിഖ് എം.എൽ.എയ്ക്കെതിരെ വാറണ്ട്. ഹാജരാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി സിദ്ദീഖിനെതിരെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് വീണ്ടും…

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്താൻ പ്രേരിപ്പിച്ചത്. കപ്പൽ വഴിയുള്ള കയറ്റുമതിയും നിർത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ്…

‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ’ പുരസ്കാരം ബേസിൽ ജോസഫിന്

മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ ഒരു നടനെന്ന നിലയിലും വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ…

എഐഡിഡബ്ല്യുഎ സംസ്ഥാന സമ്മേളനം; ശൈലജയെ മന്ത്രിയാക്കാത്തതിൽ വിമർശനം

ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചർച്ചയിൽ ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനാപരവും വ്യക്തിപരവുമായ…

നിരത്തിലിറങ്ങിയത് 45 ബസ്സുകൾ;മൂന്ന് യുവാക്കളുടെ ചികിത്സക്കായി കാരുണ്യയാത്ര

ബാലുശ്ശേരി: ചികിത്സ ലഭിക്കാതെ ഗുരുതര രോഗത്തോട് മല്ലിടുന്ന മൂന്ന് യുവാക്കൾക്കായി ബസ്സുടമകളും തൊഴിലാളികളും ചേർന്ന് ഒരു ദിവസത്തെ വരുമാനവും, വേതനവും നീക്കിവച്ചു.ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 45 ബസുകളാണ് കാരുണ്യയാത്രയുമായി നിരത്തിലിറങ്ങിയത്. ബാക്കി വാങ്ങാതെയും, സംഭാവന നൽകിയും…

ചേട്ടന് പകരം കളിക്കാനിറങ്ങി അനിയന്‍; സാക്ഷിയായി ഖത്തര്‍ ലോകകപ്പ്

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ്-ഓസ്ട്രേലിയ മത്സരം ചേട്ടന് പകരം അനിയൻ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ് എന്നീ സഹോദരങ്ങളായ ഫ്രാൻസ് താരങ്ങളാണ് ഒരാൾക്ക് പകരം മറ്റൊരാൾ എന്ന രീതിയിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ ഒമ്പതാം…