Month: November 2022

തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: മലബാറിൽ പര്യടനം നടത്തിയ തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എ.ഐ.സി.സി അടിയന്തരമായി ഇടപെടേണ്ട ആവശ്യമില്ലെന്നും താരിഖ് അന്‍വർ പറഞ്ഞു. ഇപ്പോൾ അതൊരു…

പട്ടയഭൂമി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം കോടതിയെ അറിയിച്ചു. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964…

എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നത്. വിരലടയാള ബ്യൂറോയ്ക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നതിന് 1,87,01,820 രൂപ…

മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ ചെയർമാന് തീരുമാനിക്കാം. പാലിന്‍റെ വിലയിൽ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വർദ്ധനവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ്…

അടിമുടി മാറാൻ എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് വിപുലീകരിക്കും

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും എയർ…

പൂർണിമാ ദേവിക്ക് യു.എൻ.പരിസ്ഥിതി പുരസ്‌കാരം

ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം നൽകി ആദരിച്ചു. ആവാസ വ്യവസ്ഥയുടെ അപചയത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കനെ (ഗ്രേറ്റർ…

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304 എ പ്രകാരമുള്ള മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കീഴ്ക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ…

നിർബന്ധിത പിരിച്ച് വിടലിൽ ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമൻസ്

ബെംഗളൂരു: ജീവനക്കാരുടെ നിർബന്ധിത പിരിച്ച് വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ…

സൈനികർക്ക് വിവാഹക്ഷണക്കത്തയച്ചു; ദമ്പതികൾക്ക് സൈന്യത്തിന്റെ സ്നേഹാദരം

തിരുവനന്തപുരം: വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മലയാളി ദമ്പതികൾക്ക് പാങ്ങോട് സൈനിക ആസ്ഥാനത്ത് ആദരം.കുറച്ചു ദിവസങ്ങളായി ഇവരുടെ ക്ഷണക്കത്തും, കുറിപ്പും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ്…

അൽഫോൺസ് പുത്രൻ ചിത്രം ‘ഗോള്‍ഡി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന, അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും. സിനിമകളിൽ ഒരുപാട് ട്വിസ്റ്റുകൾ…