Month: November 2022

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡുമായി ലോകകപ്പ് ഉദ്‌ഘാടനം

ദോഹ: മൊബൈൽ ഡാറ്റയുടെ ഉപയോഗത്തിൽ ആഗോള റെക്കോർഡ് സ്ഥാപിച്ച് ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം. ലോകകപ്പിന്‍റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ ഉരീദു പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉരീദുവിന്റെ 5 ജി നെറ്റ്‌വർക്കും അത്യാധുനിക ഫൈബർ സൂപ്പർഫാസ്റ്റ്…

ജർമ്മനിക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ

ഖത്തര്‍: ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. നാല് തവണ ലോകകിരീടമുയർത്തിയ ചരിത്രമുള്ള ജർമ്മനിയെ 2-1നാണ് ജപ്പാൻ വീഴ്ത്തിയത്. പന്തട‌ക്കത്തിലും ആക്രമണത്തിലുമൊക്കെ ജർമ്മനി മേധാവിത്വം പുലർത്തിയ മത്സരത്തിലാണ് ജപ്പാന്റെ അട്ടിമറി വിജയം. 33-ാം മിനിറ്റിൽ ഇൽക്കെ ​ഗുൺഡോ​ഗനിലൂടെ ജർമ്മനിയാണ് ലീഡെടുത്തത്. പെനാൽറ്റി വലയിലെത്തിച്ചാണ്…

അരുണിമ സൈക്കിളിൽ യാത്ര പുറപ്പെട്ടു; ലക്ഷ്യം 22-ാം വയസ്സിൽ 22 രാജ്യങ്ങൾ

മലപ്പുറം: വയസ്സ് 22 ലക്ഷ്യം 22 രാജ്യങ്ങൾ. സൈക്കിളിൽ ഒറ്റക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശി ഐ.പി.അരുണിമ. കായികമന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറത്തു നിന്നും യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മുംബൈയിലേക്കാണ് ആദ്യമെത്തുന്നത്. തുടർന്ന് ജി.സി.സി.രാജ്യങ്ങളിലൂടെ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും. ഏകദേശം 25,000…

ജറുസലേമിൽ ഇരട്ട സ്ഫോടനം; 16കാരന്‍ കൊല്ലപ്പെട്ടു

ജറുസലേം: ജറുസലേമിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ബസ് സ്റ്റോപ്പുകളിലായി നടന്ന സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. ജറുസലേം നഗരത്തിന് പുറത്തുള്ള തിരക്കേറിയ പ്രദേശത്ത് ആളുകൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനത്തിലാണ് കൗമാരക്കാരൻ കൊല്ലപ്പെട്ടത്.…

ഷാരോൺ രാജ് കൊലക്കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്…

കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ പരാതി ഓംബുഡ്സ്മാന്‍റെ…

മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ നടൻ മിഗ്‌ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ…

എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. വൈപ്പിൻ…

കയ്യൊപ്പില്ല; ബോബ് ഡിലന്റെ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ തിരിച്ചെടുത്തു

ബോബ് ഡിലന്‍റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകർ വായനക്കാരിൽ നിന്ന് റീഫണ്ടോടെ തിരിച്ചെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവും നൊബേൽ സമ്മാന ജേതാവുമായ ബോബ് ഡിലന്‍റെ പുസ്തകത്തിൽ പ്രസാധകർ വാഗ്ദാനം ചെയ്ത രചയിതാവിന്‍റെ ഒപ്പ് ഇല്ലെന്ന ആരോപണത്തെ തുടർന്നാണ് തിരിച്ചെടുത്തത്. പ്രസാധകരായ സൈമൺ…

ഡോ.എം.റോസലിന്‍ഡ് ജോര്‍ജിനെ കുഫോസ് ആക്ടിങ് വിസിയായി നിയമിച്ചു

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ. എം റോസലിന്‍ഡ് ജോർജിനെ നിയമിച്ചു. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്. പുറത്താക്കപ്പെട്ട വി.സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സർവകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന…