Month: November 2022

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനേയും ബന്ധുവിനേയും ലഹരിമാഫിയ സംഘം വെട്ടിക്കൊന്നു

തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് മരിച്ചത്.…

മാലിന്യ സംസ്കരണത്തിലൂടെ രണ്ട് ലക്ഷം; മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്‌

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് ഹരിതകേരളത്തിന് വലിയ മാതൃകയാവുകയാണ്.270 ടൺ മാലിന്യം നിർമാർജനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത്‌ നേടിയത്. അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാലിന്യ ശേഖരണ പദ്ധതിയിലൂടെയാണ് കഴിഞ്ഞ…

ശശി തരൂർ ഇന്ന് തലസ്ഥാനത്ത്; കോൺഗ്രസിൽ ചേരിതിരിവും ശീതയുദ്ധവും സജീവം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെ ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിലും അദ്ദേഹം രാവിലെ പത്തുമണിയോടെ എത്തും. തലസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ…

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ…

ഗോൾഡൻ ബോയി’ഗാവി’; ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം

ദോഹ: ഖത്തർ ലോകകപ്പിലെ സ്‌പെയിൻ കോസ്റ്ററീക്ക മത്സരം മറ്റൊരു റെക്കോർഡിനുകൂടി സാക്ഷ്യം വഹിക്കുന്നതായിരുന്നു. അത് ഗാവി എന്ന സ്‌പെയിൻ താരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഉതിർന്ന ഗോളായിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഗാവി മാറി. ഒപ്പം…

കോസ്റ്ററീക വല നിറച്ച് മുൻ ചാമ്പ്യൻമാരുടെ പടയോട്ടം

ദോഹ: കോസ്റ്ററീക വല നിറച്ച് ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ പടയോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു വിജയക്കുതിപ്പ്. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് താരങ്ങൾ എതിരാളികളെ നിലംപരിശാക്കി. വിജയികൾക്കായി ഫെറാൻ ടോറസ്…

ശബരിമല സ്പെഷ്യൽ ട്രെയിനിൽ അമിത നിരക്ക്; റെയിൽവേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ…

ട്വിറ്ററിന്‍റെ പഴയ കടങ്ങൾ ഏറ്റെടുക്കില്ലെന്ന്​ എലോൺ മസ്ക്​

ന്യൂയോർക്​: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് ലോക സമ്പന്നൻ എലോൺ മസ്ക്. ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ബാധ്യത ഏറ്റെടുക്കില്ലെന്ന് മസ്ക് വ്യക്തമാക്കി. യാത്രാച്ചെലവ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ സേവനങ്ങൾ എന്നീ ഇനങ്ങളിലാണ് കുടിശ്ശിക…

സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3…

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ മീസിൽസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൂന്നംഗ ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്. രോഗം…