Month: November 2022

പ്രതീക്ഷയോടെ കാത്തിരുന്നു! തട്ടിക്കൊണ്ടുപോയ മകളെ 51വർഷത്തിന് ശേഷം കണ്ടെത്തി ഒരമ്മ

അമ്പതു വർഷങ്ങൾക്കു മുൻപ് കുഞ്ഞിനെ നോക്കാനെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയ കുട്ടി വീട്ടിൽ തിരിച്ചെത്തി.1971ലാണ് മെലിസ ഹൈസ്മിത്തിനെ ടെക്സാസിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ആയയെ വേണമെന്നുള്ള അമ്മ ആൾട്ടാ അപ്പാന്റെകോ നൽകിയ പരസ്യം കണ്ടെത്തിയ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയെ കാണാതായതു മുതൽ പൊലീസിൽ…

വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ ബന്ധമെന്ന്‌ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്‍റലിജൻസിന്റെ റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും തമ്മിൽ രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തൽ. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. നേരത്തെ തന്നെ…

പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ട; ഹോസ്റ്റൽ സമയവിലക്കിൽ വനിതാ കമ്മിഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലെ സമയക്രമത്തിൽ നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷൻ. ലിംഗ ഭേദമന്യേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ നിയമം ബാധകമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു. സുരക്ഷയുടെ പേരിൽ ഹോസ്റ്റലുകളിൽ…

ഗവര്‍ണർക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി; ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിയമസഭ പാസാക്കിയ നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാത്തത്…

മെഡിക്കല്‍ കോളജിലെ സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്

കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡി.എഫ്.ഒ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്…

ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎൽഎഫ് പദ്ധതിക്കായി 2,205 കോടി…

ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല

കൊച്ചി: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യഹര്‍ജി തള്ളിയത്. സിന്ധു, വിജയകുമാരൻ നായർ എന്നിവർ ഷാരോണ്‍…

ക്ഷേമപെൻഷൻ; രണ്ട് മാസത്തെ കുടിശിക തീർക്കാൻ 1800 കോടി അനുവദിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ വിതരണം പുനരാരംഭിച്ചു. ധനവകുപ്പിന്‍റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നോ നാലോ മാസത്തെ ക്ഷേമപെൻഷൻ ഓണത്തിനോ ക്രിസ്മസിനോ ഒരുമിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ നൽകിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ യോഗ്യതയില്ലാത്ത നിരവധി പേർ…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ബിൽ അനുസരിച്ച്, ചാൻസലറുടെ…

മഞ്ഞിനിടയിലെ സോംബി വൈറസുകളെ കണ്ടെത്തി ഗവേഷകർ; 48,500 വർഷത്തോളം പഴക്കം

റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന്…