Month: November 2022

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില കൂടുന്നു; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കോഴിക്കോട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്പി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തിൽ കെട്ടിട നിർമ്മാണച്ചെലവിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നിർമ്മാണ…

പെൻഷൻ പ്രായ വർധന യുവാക്കളോടുള്ള ചതിയെന്ന് വി.ഡി.സതീശന്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയത് സർക്കാർ സർവീസുകളിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്‍റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷവുമായോ യുവജന സംഘടനകളുമായോ ആലോചിക്കാതെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വഞ്ചനയും…

മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്: അശോക് ഗെഹ്ലോട്ട്

ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. മോദിയെയും ഗെഹ്ലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി…

2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് വർഷം തോറും…

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനും ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ്…

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ്…

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ ഉടൻ; അടുത്ത വർഷം പുറത്തിറക്കും

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ആയാണ് പുതിയ കാർ എത്തുക. ഇന്തോനേഷ്യൻ…

സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര; നടപടി വധഭീഷണിയെ തുടർന്ന്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര സർക്കാർ. വധഭീഷണിയെ തുടർന്ന് സൽമാന്‍റെ സുരക്ഷ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിൽ ജയിലിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാന് ഭീഷണി സന്ദേശങ്ങൾ…

വീരമൃത്യു വരിച്ച ഭർത്താവിന്റെ പാത തിരഞ്ഞെടുത്ത് യുവതി;ഹർവീൺ കൗർ ഇനി സേനയിൽ

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒ.ടി.എ)യിൽ പരിശീലനം പൂർത്തിയാക്കി സൈനിക യൂണിഫോമിൽ പുറത്തിറങ്ങിയ ഹർവീൺ കൗർനെ കാത്ത് മകൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടതും അവനെ മാറോടണച്ചു ചുംബിക്കുന്ന ഹർവീണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടൊപ്പം ആരുടേയും കണ്ണു നനയിക്കുന്ന അവരുടെ…

എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി…