Month: November 2022

മ്യൂസിയം ആക്രമണം; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെയും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്‍റെ ഡ്രൈവറാണ് ഇയാൾ. കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അതേസമയം, പൊലീസ് കസ്റ്റഡിയിൽ ചോദ്യം…

കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരു മണിക്കൂറിനകം തിരിച്ചിറക്കി

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 നാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. സാങ്കേതിക തകരാർ കാരണം യാത്ര തുടരാൻ കഴിയാതെ വന്നതോടെ വിമാനം കുവൈറ്റ് അന്താരാഷ്ട്ര…

മുഖ്യമന്ത്രിയും ഗവർണർക്കെതിരെ; ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നടപടികൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സമരങ്ങളുടെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് കൺവെൻഷൻ.…

അവശനിലയിലായിരുന്ന കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥക്ക് ആദരം

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് അമ്മയിൽ നിന്ന് വേർപിരിഞ്ഞ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫീസർ എം ആർ രമ്യക്ക് ഡിജിപി അനിൽകാന്തിന്റെ ആദരം. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ രമ്യയെയും…

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി

മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കി. 45 ദിവസത്തിനകം അഞ്ച് കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.…

ശ്രീനിവാസന്‍ തിരിച്ചുവരുന്നു; വിനീതിനൊപ്പം ‘കുറുക്കൻ’

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബർ ആറ്…

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക്…

സൂചികകൾ നേട്ടത്തിൽ; സെൻസെക്സ് 374.76 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം കൊയ്യുന്നു. തുടർച്ചയായ നാലാം സെഷനിലടം ഉയർന്ന നിലയിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 374.76 പോയിന്‍റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.20 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40 ലുമാണ്…

പുതിയ ചിത്രവുമായി അഞ്ജലി മേനോന്‍; ചിത്രമെത്തുക ഒടിടി റിലീസായി

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോൻ. ‘വണ്ടർ വിമെന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

പ്രവാസികൾക്ക് വോട്ട്; എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ…