Month: November 2022

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയില്‍ 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്ക് പോയ യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് ഒരു യുവതിയ്‌ക്കെതിരേ…

ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ തോക്കുമായി ധാരാളം ആളുകളെ തങ്ങൾക്കു മുന്നിലേക്ക് അയയ്ക്കുന്നുണ്ടെന്ന് 53 ബ്രിഗേഡ് മേജർ സെർജി…

പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാതിരിക്കുന്നതും വിപണി മര്യാദകളുടെ ലംഘനമാണെന്ന്…

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകി ടോക്കിയോ

ടോക്കിയോ: സ്വവർഗ വിവാഹം അനുവദനീയമല്ലാത്ത ജപ്പാനിൽ സ്വവർഗ പങ്കാളികൾക്ക് ടോക്കിയോ ഭരണകൂടം സർട്ടിഫിക്കറ്റുകൾ നൽകി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ജപ്പാനിലെ ആദ്യത്തെ വലിയ മുനിസിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്വവർഗ പങ്കാളികൾക്കാണ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നത്. ജൂണിൽ…

രണ്ടരവയസ്സുകാരിക്ക് പുതുജീവനേകി ഇരട്ടസഹോദരങ്ങളുടെ ധീരത;അഭിനന്ദിച്ച് നാട്ടുകാർ

ഓച്ചിറ: ഇരട്ടസഹോദരങ്ങളുടെ ധീരതയിലൂടെ രണ്ടര വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ് മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടകുട്ടികളായ സിയാനും,ഫിനാനുമാണ് മാതൃസഹോദരിപുത്രി സഫ്നമോൾ കുളത്തിൽ വീണപ്പോൾ രക്ഷകരായെത്തിയത്. സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽവഴുതി വീടിനടുത്തുള്ള ആഴമേറിയ കുളത്തിൽ വീഴുകയായിരുന്നു. കൃത്യസമയത്ത് അരികിൽ…

വിഴിഞ്ഞം സമരം; സമാധാനപരമായി പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സമരം സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയാകരുതെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി നീക്കണമെന്ന് കോടതി ആവർത്തിച്ചു. സമരം അവസാനിപ്പിക്കാൻ സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമരസമിതി കോടതിയെ…

മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടികൂടുന്നവർക്കെതിരെ കാപ്പ ചുമത്തും: പി.രാജീവ്

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്കൂൾ…

ഒമർ ലുലുവിന്റെ ‘നല്ല സമയം’; നവംബർ 18ന് റിലീസ്

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ നവംബർ 18ന് തിയേറ്ററുകളിലേക്ക്. ഇർഷാദ് അലി നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ,…

അന്‍റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് കരുതിയതിലും വേഗത്തിൽ; മഞ്ഞുപാളികള്‍ക്ക് ഭീഷണി

അന്‍റാർട്ടിക്കയിലെ മഞ്ഞുരുകുന്നത് മുമ്പ് വിചാരിച്ചതിനേക്കാൾ വേഗത്തിലെന്ന് പഠനം. നേരത്തെ വേനൽക്കാലമെന്ന് കരുതിയിരുന്ന മാസത്തേക്കാൾ ഒരു മാസം മുൻപ് തന്നെ മഞ്ഞുരുകല്‍ ആരംഭിക്കുന്നുവെന്നാണ് സൂചന. ഇത് രണ്ട് മാസം കൂടി അധികമായി നീണ്ടുനിൽക്കാവുന്ന സാഹചര്യവുമുണ്ട്. ന്യൂയോർക്കിലെ കോൾഗേറ്റ് സർവകലാശാലയാണ് ഈ കണ്ടെത്തൽ നടത്തിയത്.…

നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ നവംബര്‍ 4ന്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റർഡേ നൈറ്റ്’ നവംബർ നാലിന് തിയേറ്ററുകളിലെത്തും. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ, ഗ്രേസ് ആന്‍റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സാറ്റർഡേ…