Month: November 2022

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ…

പാർക്കിലെ കുളത്തിൽ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായെത്തി സൗദി സ്വദേശി

റിയാദ്: പാർക്കിലെ ജലാശയത്തിൽ അപകടത്തിൽപെട്ട അഞ്ച് വയസ്സുകാരിയെ രക്ഷപ്പെടുത്തി സൗദി പൗരൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലെ അൽ-തിലാൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി കുളത്തിൽ വീണത്. സമീപമുണ്ടായിരുന്ന അലി അൽ-മാരി എന്ന യുവാവ് സമയം പാഴാക്കാതെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.…

രണ്ട് വർഷത്തെ പ്രണയം; മിസ് അര്‍ജന്റീനയും  മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി

രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യുവർട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരി മരിയാന വരേലയും പ്യുവർട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി…

കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറു വീതം ആകെ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. സ്ഥലം…

കോൺഗ്രസിന്റെ ‘പൗര വിചാരണ’ പ്രക്ഷോഭം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നയിക്കുന്ന പൗരവിചാരണ പ്രക്ഷോഭം നാളെ (നവംബർ 3) ആരംഭിക്കും. പിണറായിയുടെ ദുർഭരണത്തിനെതിരെ ‘പൗര വിചാരണ’ എന്ന പേരിൽ നടക്കുന്ന സമരങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത്…

ഗാന്ധിയനും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയും, ഗാന്ധിയനും, അഭിഭാഷകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന…

വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ട്രെയിലർ പുറത്ത്. ഒന്നാം ഭാഗത്തിൽ പാൻഡോറയിലെ മായ കാഴ്ചകളുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയ്‌ലർ തെളിയിക്കുന്നു. ചിത്രം ഈ വർഷം ഡിസംബർ 16ന്…

വി.സിയെ ആവശ്യമില്ലേ? കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർ കൂടിയായ ഗവർണർ രൂപവത്‌കരിച്ച സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം…

ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്ലിക്ക് ശേഷം ആദ്യം

ദുബായ്: ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പിൻതള്ളിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്. ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍.…

നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 60906.09 ലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം…