Month: November 2022

മ്യൂസിയം കേസ്; സന്തോഷിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പുലർച്ചെ വനിതാ ഡോക്ടറെ ആക്രമിക്കുകയും, അർദ്ധരാത്രി സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) കരാർ ജീവനക്കാരൻ മാത്രമെന്ന വാദം കള്ളം. സന്തോഷിന്‍റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് വാട്ടർ അതോറിട്ടി കരാറുകാരൻ വെളിപ്പെടുത്തി. ശമ്പളം കൊടുക്കുക…

ടെൻഷനിൽ വസ്ത്രത്തിന്റെ പകുതി ധരിക്കാന്‍ മറന്നു; വധു വിവാഹം നിർത്തിവച്ചു

ഗ്രീസ്: വിവാഹ വസ്ത്രത്തിന്‍റെ പകുതി ഭാഗം മറന്നതോടെ വധു ആഘോഷം നിർത്തിവച്ചു. ഗ്രീസിലാണ് സംഭവം. തന്‍റെ വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാൻ മറന്നതിനെ തുടർന്ന് ബെക്കി ജെഫറീസാണ് വിവാഹം കുറച്ച് സമയത്തേക്ക് നിർത്തിവച്ചത്. വേര്‍പെടുത്താവുന്ന രണ്ട് ഭാഗങ്ങളായാണ് വസ്ത്രം ഉണ്ടായിരുന്നത്.…

സിവില്‍ സപ്ലൈസ് വീഴ്ച; റേഷനരി നഷ്ടമായത് 9 ലക്ഷം കുടുംബങ്ങൾക്ക്

ആലപ്പുഴ: പതിവായി റേഷൻ വാങ്ങുന്ന ഒമ്പത് ലക്ഷം കുടുംബങ്ങൾക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷൻ വാങ്ങാൻ എത്താത്ത 9.5 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടെ 18.51 ലക്ഷം കുടുംബങ്ങൾക്കുള്ള അരി വിതരണം കഴിഞ്ഞ മാസം തടസപ്പെട്ടിരുന്നു. റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കുന്നതിൽ സിവിൽ…

ആരും വിശന്നിരിക്കേണ്ട; വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പി മാതൃകയായി സ്കൂൾ

Murikkatukudy: രാവിലെ ഒഴിഞ്ഞ വയറുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയാണ് ഒരു സ്കൂൾ. മുരിക്കാട്ടുകുടി ട്രൈബൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകിയ ശേഷം ക്ലാസുകൾ ആരംഭിക്കുന്നത്. പ്രൈമറി വിദ്യാർത്ഥി ഛർദിച്ചതിനെ തുടർന്ന് ശുശ്രൂഷ നൽകാനെത്തിയ ഗണിതാധ്യാപികയായ ലിൻസി…

മുഹമ്മദ് ഷാഫി നരബലിക്ക് മുൻപ് 6 ലക്ഷം വാങ്ങിയതായി പൊലീസ്

കൊച്ചി: നരബലിക്ക് മുമ്പ് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിൽ നിന്നും ഭാര്യ ലൈലയിൽ നിന്നും മുഖ്യപ്രതി മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. തുടക്കത്തിൽ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ…

പ്രശസ്ത കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു

കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ എന്ന തച്ചംപൊയിൽ രാജീവൻ(63) നിര്യാതനായി. രാത്രി 11.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-കരൾ രോഗം മൂലം ചികിത്സയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഏറ്റവും പ്രമുഖ ഉത്തരാധുനിക കവികളിൽ ഒരാളാണ്. കാലിക്കറ്റ് സർവകലാശാല പബ്ലിക്…

വേണ്ട യോഗ്യതകളുണ്ട്; ഗവർണർക്ക് മറുപടിയുമായി മുൻ വിസി

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ ആവശ്യമായ യോഗ്യതകൾ തനിക്കുണ്ടെന്ന് ചാൻസലർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു; നാസയുടെ ബഹിരാകാശ നിലയത്തിന് ചൈനീസ് ബദൽ

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ച് ചൈനയുടെ ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മൂന്നാമത്തെയും അവസാനത്തെയുമായ മൊഡ്യൂള്‍ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. അധികം വൈകാതെ നിലയം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോര്‍ യൂണിറ്റും ലാബും…

മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി

ന്യൂഡൽഹി: മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ മറവിൽ…

തീവ്രനിലപാടുകള്‍ തുണയ്ക്കും; ഇസ്രായേലില്‍ ബെഞ്ചമിൻ നെതന്യാഹു ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍

ജറുസലം: ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ…