Month: November 2022

ഇമ്രാൻ ഖാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ നടന്ന റാലിക്കിടെ വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത അനുയായികളുമായി സംസാരിച്ചു. മൂന്ന് വെടിയുണ്ടകളേറ്റ അദ്ദേഹം ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “എനിക്കറിയാം അവർക്കെന്നെ കൊല്ലണമെന്ന്. എന്നാൽ അല്ലാഹു എന്നെ സംരക്ഷിക്കുന്നവനാണെന്ന് അവർക്കറിഞ്ഞുകൂടാ. ഞാൻ…

മകളുമായി ഉബര്‍ ടാക്‌സിയോടിക്കുന്ന വനിത; പ്രചോദനം നന്ദിനിയുടെ കഥ

പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വരുമാനത്തിൽ കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ബെംഗളൂരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക് സിഇഒ രാഹുൽ ശശിയാണ് നന്ദിനിയുടെ കഥ ലിങ്ക്ഡ്ഇന്നിലൂടെ ലോകവുമായി പങ്കുവെച്ചത്. നന്ദിനിയുടെ ഉബറില്‍…

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും…

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത്‌ തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാര്‍ഥി

2000 ൽ പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, നടി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുകയും ബോളിവുഡിലും ഹോളിവുഡിലും തന്‍റേതായ ഇടം നേടുകയും ചെയ്തു. പ്രിയങ്ക മിസ്സ് വേൾഡ് പട്ടം നേടി ഇരുപത്തിരണ്ട് വർഷത്തിന് ശേഷം, തട്ടിപ്പിലൂടെയാണ് നടി മിസ് വേൾഡ്…

ഒരു സ്‌കൂള്‍ മൊത്തത്തിൽ മോഷ്ടിച്ച് കള്ളന്‍മാര്‍; ബാക്കി വെച്ചത് തറ മാത്രം!

കേപ് ടൗൺ: ബാങ്ക് കൊള്ളയടിക്കുന്നത് മുതൽ പോക്കറ്റ് അടിക്കുന്നത് വരെ, പല തരം മോഷണ വാർത്തകൾ കേൾക്കാറുണ്ട്. പണം, സ്വർണം, വാഹനങ്ങൾ തുടങ്ങി മറ്റ് പല വസ്തുക്കളും മോഷ്ടിക്കപ്പെടുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ വ്യത്യസ്തമായ ഒരു മോഷണം നടന്നു. ഒരു…

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മയുടെ…

ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല; സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ. ഡോ. സിസ തോമസിന് കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ…

വീട് വിട്ടിറങ്ങിയ ഏഴാം ക്ലാസുകാരന് സമ്മാനം; സൈക്കിൾ വാങ്ങി നൽകി പൊലീസ്

പോത്തുകല്ല്: അൽ-അമീൻ ഇനി സൈക്കിളിൽ സ്കൂളിൽ പോകാം. സൈക്കിൾ ഇല്ലാത്തതിന്‍റെ വിഷമം പരിഹരിച്ചത് പൊലീസും. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീനെ (12) വെളുമ്പിയംപാടത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. മദ്രസയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ, കുട്ടിയെ കാണാതായതോടെ നാട്ടുകാരും…

ഇന്ത്യയിലെ മെറ്റ മേധാവി അജിത് മോഹന്‍ രാജിവെച്ചു

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹൻ രാജിവെച്ചു. നാല് വർഷം മുമ്പാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനം നൽകാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും…

‘മൂൺലൈറ്റിങിനെ’ പിന്തുണച്ച് ടെക് മഹീന്ദ്ര

‘മൂൺലൈറ്റിങ്’ അഥവാ ഇരട്ട ജോലി ചെയ്‌തെന്ന് ആരോപിച്ച് വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടത് വാർത്തകളിൽ ഏറെ ഇടംപിടിച്ച സംഭവം ആയിരുന്നു. എന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്‌തു കൊണ്ടുതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയുന്ന മൂൺലൈറ്റിങ് രീതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്…