Month: November 2022

കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കലക്ടറുടെ തീരുമാനം; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കളക്ടറുടെ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ജനങ്ങൾക്ക് ഭീഷണിയായ ആകാശപാത പൊളിക്കണമെന്ന എ.കെ.ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി സർക്കാരിന്റെ മറുപടി രേഖപ്പെടുത്തുകയും പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും…

എം.എൽ.എമാരുമായി സംസാരിച്ചിട്ടില്ല; ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: നാല് എം.എല്‍.എ മാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി. ആരോപണം അടിസ്ഥാനരഹിതമാണ്. എം.എല്‍.എ.മാരുമായി സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എട്ട് സംസ്ഥാനങ്ങളിലെ എം.എൽ.എമാരെ കൂറുമാറ്റാൻ അമിത്ഷായുടെ നോമിനിയായി തുഷാർ വെള്ളാപ്പള്ളി…

മറ്റാവശ്യങ്ങള്‍ക്ക് പട്ടയ ഭൂമി ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാൻ കേരളം

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നൽകിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം…

യഥാർത്ഥ ‘പച്ച മനുഷ്യൻ’; പ്രകൃതിക്കായി ജീവിതം സമർപ്പിച്ച് ജനാർദൻ

രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യനുണ്ട് തെലങ്കാനയിൽ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റവുത്‌ല ജനാർദൻ ആണ് തന്‍റെ ജീവിതവും ആരോഗ്യവും പ്രകൃതി സംരക്ഷണത്തിനായി സമർപ്പിച്ചത്. ഭൂമിയെ സ്വന്തം അമ്മയായാണ് ഇദ്ദേഹം കണക്കാക്കുന്നത്. പ്രകൃതിയോടുള്ള ഈ അടങ്ങാത്ത സ്നേഹം…

ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത…

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കേരള സർവകലാശാല സെനറ്റ് വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസാക്കി. 50 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ എതിർത്തു. രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് പറഞ്ഞു.…

ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 20ന് വൈകിട്ട് 5ന് ആരംഭിക്കും

ദോഹ: നവംബർ 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) അൽഖോറിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണി മുതൽ പ്രവേശന കവാടങ്ങൾ തുറക്കും. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന…

ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. ട്വിറ്ററിന്‍റെ വെബ് സൈറ്റിലാണ് ഈ പ്രശ്നം ഉടലെടുത്തത്. “എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട,…

വായു മലിനീകരണം മൂലം നാളെ മുതൽ ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടയ്ക്കും

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി…

അംബാനി സലൂണ്‍ ബിസിനസിലേക്ക്; നാച്ചുറൽസിൽ നിക്ഷേപം നടത്താന്‍ റിലയന്‍സ്

മുംബൈ: റിലയൻസ് റീട്ടെയിൽ രാജ്യത്തെ സലൂൺ ബിസിനസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രമുഖ സലൂൺ ആൻഡ് സ്പാ കമ്പനിയായ നാച്ചുറൽസിന്‍റെ 49 ശതമാനം ഓഹരികൾ റിലയൻസ് വാങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ നിരവധി ശാഖകളുള്ള ഒരു കമ്പനിയാണ് നാച്ചുറൽസ്. ചെന്നൈ ആസ്ഥാനമായുള്ള…