Month: November 2022

അഫ്​ഗാൻ ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് മൊഹമ്മദ് നബി

അഫ്​ഗാനിസ്ഥാൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മൊഹമ്മദ് നബി രാജി വച്ചു. ഒരു മത്സരം പോലും ജയിക്കാതെ അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നബിയുടെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വർഷമായി…

ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2 വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ജോലി നഷ്ടമായി

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ…

ശ്വാസകോശ വാൽവില്ലാതിരുന്ന ശിശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ

പൂനെ: നവജാത ശിശുവിന് പുതുജീവൻ നൽകി പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-തൊറാസിക് സയൻസസിലെ ഡോക്ടർമാർ. ജനനസമയത്ത് ശ്വാസകോശ വാൽവ് ഇല്ലാതിരുന്ന കുഞ്ഞിന് അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുകയായിരുന്നു. പേറ്റന്‍റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ) സ്റ്റെന്‍റിംഗ് എന്ന ശസ്ത്രക്രിയയ്ക്ക് കുഞ്ഞ് വിധേയയായി.…

കുട്ടിയെ ചവിട്ടിയ പ്രതി റിമാന്‍ഡില്‍; നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാനിദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം കുട്ടിയുടെ തലയ്ക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയായിരുന്നു. കുട്ടി മാറിയില്ലായിരുന്നുവെങ്കിൽ…

വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; യുക്രൈനിലെ 45 ലക്ഷത്തോളം ജനങ്ങൾ ഇരുട്ടിൽ

കീവ്: യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാക്കി യുദ്ധത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ സൈന്യത്തിന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ 4.5 ദശലക്ഷം ആളുകൾ ഇരുട്ടിലായതായി സെലെൻസ്കി പറഞ്ഞു. നേരിട്ടുള്ള സംഘർഷത്തിൽ പരാജയപ്പെടുന്നത്…

ശിവസേന നേതാവ് കൊല്ലപ്പെട്ടു; വെടിവെച്ച രണ്ട് പേർ കസ്റ്റഡിയിൽ

അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷികളിൽ നിന്ന്…

പെൻഷൻ പ്രായം കൂട്ടിയ തീരുമാനം പിൻവലിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പെൻഷൻ പ്രായം ഉയർത്തില്ല…

വാട്സ്ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസൻസും ആർ.സിയും പാൻകാർഡും ഡൗൺലോഡ് ചെയ്യാം

വാട്ട്സ്ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച് ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്ട്സ്ആപ്പിൽ ഡൗൺലോഡ് ചെയ്യാം. രേഖകൾ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കർ. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ഈ സേവനം…

വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതായതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറിവും…

കനത്ത മഴ: കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളക്കെട്ട്. ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും സമീപത്തും വെള്ളം കയറി. ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കയറിയതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മെഡിക്കൽ…