Month: November 2022

സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ യുഎഇ

അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യുഎഇ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലനിൽപ്പും അടിസ്ഥാനമാക്കി തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന് മുന്നോടിയായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി…

ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചാക്കോച്ചനും ജയസൂര്യയും നിവേദ തോമസുമാണ് പോസ്റ്ററിലുള്ളത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്.  മാജിക് ഫ്രെയിംസിന്‍റെ…

പുകയില വസ്തുക്കൾ നല്‍കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് പിടിയിലായ പ്രതി

കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകിയത്. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

കെല്ലി ഇനി ഒറ്റക്കല്ല; ഐവിഎഫ് ചികിത്സയിലൂടെ അമ്മയായി 52കാരി

അമ്മയാവുക എന്നത് ഒരു വെല്ലുവിളിയാണ്. സിംഗിൾ പേരന്റ് കൂടിയാവുമ്പോൾ ഉത്തരവാദിത്തങ്ങളും കൂടും. ഈ രണ്ട് വെല്ലുവിളികളും ഒരു സ്ത്രീ ഏറ്റെടുക്കുന്നത് തന്റെ വാർദ്ധക്യത്തോട് അടുക്കുന്ന സമയത്താണെങ്കിലോ?. ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണെങ്കിലും യുകെ സ്വദേശിനിയായ കെല്ലി ക്ലർക്ക് അവരുടെ 52ആം വയസ്സിലാണ് ഈ രണ്ട്…

ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ

മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കണക്കിലെടുത്താണ് കേരള മേഖലയിലേക്കുള്ള സർവീസുകൾ നടത്തുന്ന…

നഗരസഭയില്‍നിന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മറ്റൊരു കത്ത് കൂടി

തിരുവനന്തപുരം: മേയറുടെ കത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിൽ നിന്ന് നിയമനത്തിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നു.എസ് എ ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്ക് അർഹരായവരുടെ പട്ടിക കൈമാറണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ…

ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ…

കത്തിലുള്ള തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; കത്ത് വിവാദത്തിൽ മേയര്‍

തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന ആരോപണം മേയർ ആര്യ രാജേന്ദ്രൻ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. കത്ത് നൽകിയ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നതാണ് ഏക വിശദീകരണം. കത്ത് എഴുതിയതാണോ അല്ലയോ എന്ന് വ്യക്തമാക്കാത്ത ആര്യ…

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്തയും സർവകലാശാലാ…

പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നൽകാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ്…