Month: November 2022

ഐഎസ്എൽ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഡിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. സഹൽ സമദ് ആണ് അവസാന രണ്ട് ഗോളുകൾ…

ലോകപൈതൃക പട്ടികയിലെ മൂന്നിലൊന്ന് ഹിമപ്രദേശങ്ങളും മഞ്ഞുരുകല്‍ ഭീഷണിയിൽ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ഓഷ്യാന എന്നിവിടങ്ങളിലെ മഞ്ഞുപ്രദേശങ്ങളാണ് ഈ ഭീഷണി നേരിടുന്നത്. ഇന്‍റർനാഷണൽ…

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. സി.പി.എം സംസ്ഥാന…

മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുന്നാക്ക…

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലർ പുറത്ത്

ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ട്രെയിലർ പുറത്തിറങ്ങി. തീയേറ്ററുകളിൽ ചിരിയുണർത്താൻ ചിത്രത്തിന് കഴിയുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ആൻ ശീതൾ, ഗ്രേസ് ആന്‍റണി എന്നിവരാണ് നായികമാർ.…

75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി സുഹൃത്തുക്കൾ;ആഘോഷമാക്കി സോഷ്യൽ മീഡിയ

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും.എന്നിരുന്നാലും, ചിലയാളുകൾക്ക് ആ സുഹൃദ്ബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലാതിരുന്ന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കളുടെ എണ്ണവും കൂടുതലായിരിക്കും. എന്നാൽ അതേ സമൂഹമാധ്യമങ്ങളാണ് രണ്ട് സുഹൃത്തുക്കളുടെ…

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ നിർദേശങ്ങൾക്ക് വിധേയമായാണ് കമ്മീഷന്‍റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്.…

മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

വ്യത്യസ്തമായ ആഖ്യാന ശൈലിയും കഥപറച്ചിലും കൊണ്ട് സിനിമാപ്രേമികളെ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. റിലീസ് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടും. ചിത്രം നവംബർ 11ന് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത…

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…

26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും

കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ…