Month: November 2022

കാലാവസ്ഥാ ഉച്ചകോടി; ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ

കയ്റോ: ഒരുപാട് പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഈജിപ്തിലെ ഷറം അൽഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27-കോൺഫറൻസ് ഓഫ് പാർട്ടിസ്) വേദിയാകുന്നത്. ആഗോള ഊർജ്ജ പ്രതിസന്ധിയും താങ്ങാനാകാത്ത ഇന്ധന വില…

താൽക്കാലിക നിയമനങ്ങളിലേക്ക് പട്ടിക ചോദിച്ച സംഭവം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും. കത്ത് വ്യാജമാണെന്നാണ് മേയറുടെ വാദം. അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും…

നെതർലൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

നിർണായക മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കൻ…

ഷാരോൺ വധം; അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ

കൊച്ചി: ഷാരോൺ രാജിന്‍റെ കൊലപാതകം അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന വാദവുമായി വിദഗ്ധർ. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമാനമായ അഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് ഡി.ജി.പി വീണ്ടും അഡ്വക്കറ്റ് ജനറലിനോട് (എ.ജി) നിയമോപദേശം തേടിയിരുന്നു. കേരള പൊലീസിന് അധികാര പരിധിയില്ലാത്ത സ്ഥലത്ത്…

സെ​ലി​ബ്രി​റ്റി​ക​ൾ​ സ​ന്ദേ​ശ​മ​യ​ക്കാ​ൻ പ​ണം നൽകണം; പുതിയ നീക്കവുമായി ട്വി​റ്റ​ർ

വാ​ഷി​ങ്ട​ൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ ലാഭകരമാക്കാനാണ് മസ്കിന്റെ ശ്രമം. ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോൺ…

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം; തുടർ നടപടികൾക്കായി സർക്കാരിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർ നടപടികൾക്ക് പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ് സർക്കാർ തീരുമാനം. സർക്കാരിനും സർവകലാശാലകൾക്കും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഗവർണറെ മാറ്റേണ്ടത്…

ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്‍റെ കൊലപാതകത്തിൽ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെ അപ്പീൽ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി നൽകിയ നിയമോപദേശം സർക്കാർ അംഗീകരിച്ചു.…

ഐഎസ്എല്ലിലേയ്ക്ക് സ്ഥാനക്കയറ്റം ഉറപ്പിച്ചു; ഐ-ലീ​ഗ് ക്ലബുകൾക്ക് സന്തോഷ വാർത്ത

ഈ സീസണിലെ ഐ ലീഗ് ജേതാക്കൾക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഐ ലീഗ് നവംബര്‍ 12-ന് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്)…

മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗികളെക്കുറിച്ചുള്ള ഒരു വാർത്ത ജഗൻ കാണുന്നത്. കാൻസർ…

സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു. മുംബൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് അനഹിത. സെപ്റ്റംബർ അഞ്ചിന് മഹാരാഷ്ട്രയിലെ പൽഘറിൽ വെച്ചാണ് മിസ്ത്രിയും…