Month: November 2022

ഗിനിയയിൽ മലയാളികൾ ഉൾപ്പെടെ തടവിലാക്കപ്പെട്ട കപ്പലില്‍ നിന്ന് വീണ്ടും സന്ദേശം

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടുന്ന നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തോടൊപ്പം പോകണമെന്നാണ് ഗിനിയയുടെ ആവശ്യം. ഇതിനിടെ തങ്ങളുടെ മോചനത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന നാവികരുടെ പുതിയ വീഡിയോ പുറത്തുവന്നു. തങ്ങളെ രക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതാണ്…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി. അതേസമയം വൈസ് ചാൻസലർമാരുടെ…

ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

വത്തിക്കാൻ: പുരോഹിത ബാലപീഡനങ്ങൾക്കെതിരെ പോരാടാൻ കത്തോലിക്കാ സഭ പരമാവധി പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പോരായ്മകളുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭയ്ക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ…

ആറു വിഷയങ്ങളിൽ നെറ്റ്, രണ്ട് ജെ.ആർ.എഫ്; അനീസിന് റെക്കോര്‍ഡ്

അരീക്കോട്‌: ആറ് വ്യത്യസ്ത വിഷയങ്ങളിൽ നെറ്റ് യോഗ്യത. രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള യോഗ്യത. മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തിയാണ് ദേശീയ തലത്തിൽ ഇത്തരമൊരു അപൂർവ്വ നേട്ടം കൈവരിച്ചത്. നേരത്തെ ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ്…

ഡോ.സിസ തോമസിന്റെ നിയമനം; സർക്കാർ തലത്തിൽ കോടതിയെ സമീപിക്കാൻ ധാരണ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിലെ താൽക്കാലിക വി.സി നിയമനവും നിയമ കുരുക്കിലേക്ക്. ഇടക്കാല വി.സിയായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോ. ഡയറക്ടർ ഡോ.സിസ തോമസിന്‍റെ നിയമനം സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. അതിനാൽ സർക്കാർ തലത്തിൽ കോടതിയെ…

ജയിൽ മോചിതരായവർക്ക് ജോലി; പുനരധിവാസത്തിന് നേതൃത്വം നൽകി പുരോഹിതൻ

ഒരു തവണ കുറ്റവാളിയായവരെ അംഗീകരിക്കുന്നതിൽ സമൂഹം വിമുഖതപ്പെടുന്നതായി കാണാം.ഇത്‌ മൂലം മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് അവർ മുൻപ് ചെയ്തിരുന്ന കുറ്റകൃത്യങ്ങളിലേക്കും,മോഷണങ്ങളിലേക്കും തിരിയാൻ നിർബന്ധിതരാവുന്നത്. എന്നാൽ ഐസ്‍ലൻഡിലെ സൂപ്പർമാർക്കറ്റ് ശൃംഘലകൾ ജയിൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി വാഗ്ദാനം…

ചൂടേറിയ എട്ട് വർഷങ്ങൾ; ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

ഷറം എൽ ഷെയ്ഖ് (ഈജിപ്ത്): ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഞായറാഴ്ച ആരംഭിച്ചു. 2015ന് ശേഷമുള്ള എട്ട് വർഷങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ചൂടേറിയതായിരിക്കാം എന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ…

ഗവര്‍ണര്‍ വിരുദ്ധ സമരം; മാര്‍ച്ച് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരില്‍

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള എൽ.ഡി.എഫ് മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കാൻ തീരുമാനം. ഗവർണർക്കെതിരായ ജനകീയ മുന്നേറ്റത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കും മാർച്ച് സംഘടിപ്പിക്കുക. ‘വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ’ യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിനായി ഡോ.ബി. ഇഖ്ബാലിന്‍റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചു. ഗവർണറുടെ…

ശമ്പളം കാത്തിരുന്ന പൊലീസുകാരന്റെ അക്കൗണ്ടിലെത്തിയത് 10 കോടി; അന്വേഷണം തുടങ്ങി

കറാച്ചി: ശമ്പളം കിട്ടാൻ കാത്തിരുന്ന പൊലീസുകാരന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത് 10 കോടി രൂപ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. അജ്ഞാത സ്രോതസ്സിൽ നിന്നാണ് പണം ലഭിച്ചത്. ബഹാദൂർബാദ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അമീർ ഗോപങ്ക് തന്‍റെ ശമ്പളമടക്കം 10 കോടി രൂപ…

‘വാരിസി’ലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍

വിജയിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലായ്പ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. വിജയിയുടെ അടുത്ത ചിത്രമായ വാരിസിലെ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. വിജയ് നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്…