Month: November 2022

മകൻ മാധവിനൊപ്പം സുരേഷ് ഗോപി; ‘ജെഎസ്‍കെ’യ്ക്ക് തുടക്കം

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . ‘ജെഎസ്കെ’ ഇന്ന് പൂജാ ചടങ്ങോടെയാണ് ആരംഭിച്ചത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്നുവെന്ന…

പാർലമെന്റിൽ പ്രസംഗിച്ച് നന്ദിക;പ്രശംസിച്ച് സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും

ദേശീയ തലത്തിൽ എട്ടുലക്ഷത്തിലൊരാളായി ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടുക, പട്ടികയിലുള്ള ഏക മലയാളി, പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുക, ലോക്സഭാ സ്പീക്കറുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും ഫേസ്പേബുക്ക്‌ പേജിൽ ഇടം പിടിക്കുക എന്നതെല്ലാം സ്വപ്നതുല്യമായ നേട്ടങ്ങളാണ്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ…

ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ പ്രതിജ്ഞകള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഋഷി സുനക്

ബ്രിട്ടൻ: കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ കൈക്കൊണ്ട പ്രതിജ്ഞകൾക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. നവംബർ 6 മുതൽ 16 വരെ ഷറം അൽഷെയ്ഖിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുനക്. പ്രധാനമന്ത്രിയായ ശേഷമുള്ള സുനകിന്റെ ആദ്യ…

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പാർട്ടിക്കാർക്ക് താൽക്കാലിക നിയമനം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ നൽകിയ…

സിമന്റ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ ഉയർന്നേക്കും

ചെന്നൈ: വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ സിമന്‍റ് കമ്പനികൾ. ചാക്കിന് 10 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സിമന്‍റിന്‍റെ വില ചാക്കിന് മൂന്ന് രൂപ മുതൽ നാല് രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വില വീണ്ടും…

പ്രതിഷേധ സൂചകമായി പേര് മാറ്റിയ ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് സസ്‌പെന്‍ഷന്‍

ട്വിറ്ററിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ആവശ്യമാണെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് ആളുകളെ സ്ഥിരമായി വിലക്കുന്നത് സ്വീകാര്യമല്ലെന്നുമുള്ള തന്‍റെ മുൻ നിലപാടിൽ അയവുവരുത്തി എലോൺ മസ്ക്. അക്കൗണ്ടിന്‍റെ പേര് എലോൺ മസ്ക് എന്നാക്കി മാറ്റിയ ഹാസ്യനടി കാത്തി ഗ്രിഫിന്‍റെ ട്വിറ്റർ അക്കൗണ്ട് കമ്പനി സ്ഥിരമായി…

ഒമ്പത് ദിവസം ഭൂമിക്കടിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് രക്ഷയായത് കാപ്പിപ്പൊടി

ദക്ഷിണകൊറിയ: പ്രകൃതിദുരന്തങ്ങളോ സമാനമായ അപകടങ്ങളോ മൂലം മണ്ണിനടിയിൽ അകപ്പെട്ടവർക്കായുള്ള തെരച്ചിൽ നടത്തുമ്പോൾ, ഇരുപത്തിനാലു മണിക്കൂറിനുശേഷം രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ മങ്ങാൻ തുടങ്ങും. എന്നിരുന്നാലും, അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന പ്രതീക്ഷയിൽ അവർ രക്ഷാപ്രവർത്തനം തുടരും.  മണ്ണിനടിയിൽ കുടുങ്ങുമ്പോൾ, അപകടത്തിൽപ്പെട്ടവർ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. നിമിഷങ്ങൾക്കുള്ളിൽ…

നാസിസത്തിനെതിരെയുള്ള റഷ്യന്‍ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ആവേശകരമായ ചർച്ചകൾക്കൊടുവിൽ 52നെതിരെ 105 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അതേസമയം, 15…

കമല്‍ ഹാസന് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉലകനായകൻ കമൽ ഹാസൻ ഇന്ന് തന്‍റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽ ഹാസന് ജന്മദിനാശംസകൾ നേർന്നു. “സമാനതകളില്ലാത്ത ഒരു കലാകാരനെന്ന നിലയിൽ, നിങ്ങൾ ഞങ്ങളെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നിങ്ങളുടെ അചഞ്ചലമായ മൂല്യങ്ങൾ ഞങ്ങളെ…

ട്വിറ്ററിന് പിന്നാലെ മെറ്റയും; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ നീക്കം

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഈ ആഴ്ച മെറ്റയിൽ ഒരു വലിയ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന്…