Month: November 2022

ഷാരോണ്‍ വധം; കേരള പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് എജി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ കേരള പൊലീസിന്‍റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമർപ്പിക്കുമ്പോൾ അന്വേഷണത്തിന്‍റെ പരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കുമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ആണ് (എജി) നിർണായക നിയമോപദേശം നൽകിയത്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന്…

കോർപ്പറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം: കത്തു വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മേയറോട് സമയം തേടിയിട്ടുണ്ട്. ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അതിനാൽ,…

ഫുട്ബോൾ ആവേശം തിയേറ്ററിലും; ലോകകപ്പ് കാണാൻ തിയേറ്റർ വിട്ടു നൽകി ഉടമ

തിരുവമ്പാടി: സിനിമാഹാളിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പിയിൽ നിന്നും നിർത്താതെയുള്ള സിനിമാഗാനങ്ങൾ,ടിക്കറ്റെടുക്കാൻ നേരമായെന്നറിയിച്ചുള്ള മണിയൊച്ച, ഒടുവിൽ തിക്കിലും തിരക്കിലും പെട്ട് ആർപ്പുവിളികൾക്കും,കയ്യടികൾക്കുമൊപ്പം തിയേറ്ററിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം,ആ ഗൃഹാതുരതകൾ വീണ്ടുമെത്തുകയാണ് ഫുട്ബോളിന്റെ രൂപത്തിൽ. നെഞ്ചിൽ കൊണ്ട് നടക്കുന്ന മെസ്സിയെയും, നെയ്മറും, റൊണാൾഡോയുമെല്ലാം ബിഗ്സ്ക്രീനിലെത്തുന്നതിന്റെ…

സിസാ തോമസിന്റെ നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം.…

ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മിക്ക താരങ്ങളും ഉൾപ്പെട്ട ടീമിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെ അഭാവം ശ്രദ്ധേയമാണ്.…

കപ്പലിലേക്ക് മാറ്റി; ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായി എംബസി

ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എംബസി. നാവികരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അവർ സുരക്ഷിതരാണെന്നും എംബസി പറഞ്ഞു. നാവികരെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് കപ്പലിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. ഓഗസ്റ്റ് 7ന്…

ചാമ്പ്യന്‍സ് ലീഗ്; പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി

ഇസ്താംബുള്‍: 2022-23 യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി. നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ലിവർപൂളിനെ നേരിടും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ…

സാങ്കേതിക സർവകലാശാല വി സി സിസ തോമസ് ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഡോ.എം.എസ്. രാജശ്രീക്ക് പകരം നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസ് ഗവർണറെ കണ്ടു. സർവകലാശാലയുടെ ചുമതല ഏറ്റെടുക്കാനെത്തിയപ്പോൾ നേരിട്ട തടസ്സങ്ങൾ ഗവർണറോട് വിശദീകരിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച്…

ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി നിർദ്ദേശം

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബെംഗളൂരു കോടതി ട്വിറ്ററിന് നിർദേശം നൽകി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ ചിത്രമായ കെജിഎഫ് 2 ലെ…

ക്ലീനിംഗ് ഒരുപാടിഷ്ടം; സൗജന്യമായി വീടുകൾ വൃത്തിയാക്കി നൽകി യുവതിയുടെ യാത്ര

വീട് വൃത്തിയാക്കുന്നത് മിക്ക ആളുകളും ചെയ്യാൻ താല്പര്യപ്പെടാത്ത ഒരു ജോലിയാണ്. ആരെങ്കിലും ജോലി ഏറ്റെടുക്കുകയോ സഹായത്തിനുണ്ടായിരുന്നെങ്കിലോ എന്നെല്ലാം പലരും ആഗ്രഹിക്കുന്നു.എന്നാൽ വീട് വൃത്തിയാക്കുന്നതിനെ അത്രമേൽ സ്നേഹിക്കുന്ന ഒരു സ്ത്രീയുണ്ട്. അവരെ സംബന്ധിച്ച് വീട് വൃത്തിയാക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. ഫിൻലാൻഡ് സ്വദേശിനിയായ ഓറി…