Month: November 2022

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം!

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലേക്ക് എത്താൻ ഇനി ബാക്കിയുള്ളത് ദിവസങ്ങൾ മാത്രം. 2022 നവംബർ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷവും ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും,…

വായു മലിനീകരണം; മഹാരാഷ്ട്ര റെഡ് സോണിലാകുമെന്ന് പഠനങ്ങള്‍

നാഗ്പുര്‍: മഹാരാഷ്ട്രയിൽ വായു മലിനീകരണം ഉയരാൻ സാധ്യതയുണ്ടെന്ന് പഠനം. കല്‍ക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പഠനം മലിനീകരണത്തിൽ ഇപ്പോൾ ഓറഞ്ച് സോണിൽ…

പ്രായം 90 കഴിഞ്ഞു ; തളരാത്ത ആവേശവുമായി ഇന്നും മൈതാനത്തെത്തി ജോൺ കൊച്ചുമാത്യു

കൊടുമണ്‍: പ്രായം 92 കഴിഞ്ഞു, എന്നാലും ഒരു റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന് അത്ലറ്റ് മേള എന്ന് കേട്ടാൽ ഇന്നും ആവേശമാണ്. കോന്നി പയ്യാനമൺ തേക്കിനേത്ത് ജോൺ കൊച്ചുമാത്യുവാണ് നവതി പിന്നിട്ടിട്ടും പുതുതലമുറയ്ക്ക് പ്രചോദനമായി കായികരംഗത്ത് സജീവമാകുന്നത്. കൊടുമണ്ണിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ്…

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തു കളഞ്ഞു

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് നീക്കം ചെയ്തു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വിൽപ്പന വില 1,748 രൂപയായി ഉയർന്നു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകൾ അടക്കമുള്ളവ പുതിയ വിലയ്ക്ക് പാചക…

പ്രതിഷേധങ്ങൾക്കിടെ മേയർ കോർപറേഷൻ ഓഫീസിൽ

തിരുവനന്തപുരം: നിയമനങ്ങൾക്ക് പാർട്ടി പട്ടിക ചോദിച്ചുള്ള കത്തിനെച്ചൊല്ലി കോർപറേഷൻ ആസ്ഥാനത്ത് ബിജെപി കൗൺസലർമാരുടെ പ്രതിഷേധങ്ങൾക്കിടെ മേയർ ആര്യാ രാജേന്ദ്രൻ ഓഫീസിലെത്തി. പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫീസ് വഴിയാണ് അകത്ത് പ്രവേശിച്ചത്. തിരുവനന്തപുരം മേയറുടെ ഓഫീസ് രണ്ടാം ദിനവും ബിജെപി ഉപരോധിച്ചിരിക്കുകയാണ്. ഓഫീസിന്…

മൂന്നാം ഘട്ട പിരിച്ച് വിടലുമായി അൺഅക്കാഡമി; 350 പേർക്ക് ജോലി നഷ്ടമായി

ബെംഗളൂരു: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എഡ് ടെക് സ്ഥാപനമായ അൺഅക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അൺഅക്കാദമി ജീവനക്കാരെ പിരിച്ചുവിടുന്നത്. മൂന്നാം ഘട്ടത്തിൽ 350 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ്…

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങിയത്. എന്നാൽ, കേസിൽ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്…

കുവൈറ്റിൽ പ്രവാസികൾ കൂടുന്നു; സ്വദേശികളെക്കാൾ കൂടുതൽ ഏഷ്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സ്വദേശികളേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം കുവൈറ്റിൽ വർദ്ധിച്ചതായി റിപ്പോർട്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഷ്യക്കാരുടെ എണ്ണം ഈ വർഷം പകുതിയോടെയാണ് സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടിയത്. പൗരന്മാരുടെ എണ്ണം 1,502,138…

ടൂറിസ്റ്റ് വാഹന നികുതി; കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് കേരള ഹൈക്കോടതി. സർക്കാർ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്രനിയമത്തിന്‍റെ അഭാവത്തിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്…

പി.എഫ്.ഐ ഹർത്താൽ; സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. പോപ്പുലർ ഫ്രണ്ടിന്‍റെ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച്…