Month: November 2022

ഫിഫ ലോകകപ്പ്; ലോകകപ്പ് ലോഗോകൾ പതിച്ച നോട്ട് പുറത്തിറക്കി ഖത്തർ

ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട്സ് ആൻഡ് ലെഗസിയും സംയുക്തമായാണ് നോട്ട് പുറത്തിറക്കിയത്. ലോകകപ്പ് ട്രോഫിയും ഖത്തർ…

ബ്ലൂ ടിക്കിന് പണം ഈടാക്കൽ; ട്വിറ്ററിന്റെ നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല

സാൻഫ്രാൻസിസ്കോ: നിലവിൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കാരം ബാധിച്ചേക്കില്ലെന്ന് സൂചന. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് തേടുന്നവർക്കും ഇത് ബാധകമായിരിക്കും. ശതകോടീശ്വരൻ എലോൺ മസ്ക് ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം അറിയിച്ചിരുന്നു.  വെരിഫൈഡ്…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച് സർക്കാർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷൻ ശുപാർശ കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നീക്കം. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.…

ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി സുധാകരൻ

കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയതായി വെളിപ്പെടുത്തി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ വിട്ടെന്നാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. ശാഖകൾ അടിച്ചുതകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്ന് അദ്ദേഹം…

മദ്യപിച്ചെത്തി 12 വയസുകാരനെ അതി ക്രൂരമായി മർദ്ദിച്ച് പിതാവ്

മാവേലിക്കര: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടികുളങ്ങരയ്ക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ചെത്തുന്ന പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ പറഞ്ഞു. ‘ഹൃദയഭേദകമായ രംഗങ്ങൾ…

കടിക്കാൻ ആഞ്ഞ പാമ്പിൽ നിന്നും യജമാനനെ സംരക്ഷിച്ച് വളർത്തു നായ

ചിലപ്പോൾ മൃഗങ്ങൾ മനുഷ്യരെക്കാൾ ഔചിത്യത്തോടെ പെരുമാറുന്ന അവസരങ്ങളുണ്ടാവാറുണ്ട്.രണ്ടാമതൊന്ന് ചിന്തിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു നായ. ഉടമയെ കടിക്കാനെത്തിയ പാമ്പിനെ കടിച്ചു കൊന്ന ജൂലി എന്ന നായയുടെ സ്നേഹത്തെ വാഴ്ത്തുകയാണ് സമൂഹമാധ്യമങ്ങൾ. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ടിൽതി…

ബ്രോഡ് കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ച് ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്: നേരത്തെയുള്ള കാൻസർ രോഗനിർണയം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എച്ച്ഐവിയുമായി ജീവിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ, കാൻസർ കുടുംബ ചരിത്രമുള്ള സ്ത്രീകൾ എന്നിവരുൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള വനിതാ ഗ്രൂപ്പുകൾക്കായി ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് ആദ്യത്തെ സമഗ്ര കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചു. കിഴക്കൻ…

സിറോ മലബാർ ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി

എറണാകുളം: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ തിരിച്ചടി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. കേസിൽ കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി…

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ

തിരുവനന്തപുരം: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വി.സിയുടെ നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ സംസ്ഥാന…

പാഠ്യപദ്ധതി പരിഷ്കരണം; കുട്ടികളുടെ അഭിപ്രായങ്ങൾ അറിയാൻ ഒരു പീരിയഡ്‌

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി, വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനുള്ള ചർച്ചകൾക്കായി എല്ലാ സ്കൂളുകളിലും ഒരു പീരിയഡ് നീക്കിവയ്ക്കുന്നു. 17ന് എല്ലാ ക്ലാസ് മുറികളിലും കുട്ടികൾ പാഠ്യപദ്ധതി ചർച്ച ചെയ്യും. ഇവരുടെ നിർദ്ദേശങ്ങൾ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി…