Month: November 2022

വിക്രം-എസ് വിക്ഷേപണത്തിന് ഒരുങ്ങുന്നു; സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ റോക്കറ്റ്

ഹൈദരാബാദ്: ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിക്ഷേപണ വാഹനം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ടിന്‍റെ വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബർ 12നും 16നും ഇടയിലുള്ള ദിവസം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ…

സാമ്പത്തിക ക്രമക്കേട് കേസ്; താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക കോടതി റാവത്തിന് ജാമ്യം അനുവദിച്ചത്. ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായ റാവത്തിന് ഉദ്ധവ് പക്ഷത്തിന്‍റെ അനുയായികൾ…

പേവിഷബാധ; വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് കൈമാറി, മരിച്ചവരിൽ 15 പേർ കുത്തിവെപ്പെടുത്തില്ല

തിരുവനന്തപുരം: കേരളത്തിലെ പേവിഷബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. 2022 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ പേവിഷബാധയേറ്റ് മരിച്ച 21 പേരുടെ മരണങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയാണ് സമിതി…

ബാബറി മസ്ജിദ് കേസ്; 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയത്.…

ടി20 ലോകകപ്പ്; തകർപ്പൻ റെക്കോർഡ് നേടി ബാബറും റിസ്വാനും

സിഡ്നി: ടി20 ലോകകപ്പിന്‍റെ ഫൈനലിലേക്ക് പാകിസ്ഥാനെ നയിച്ച തകർപ്പൻ ഇന്നിംഗ്സുകൾക്കൊപ്പം ബാബർ അസമും മുഹമ്മദ് റിസ്വാനും മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ റെക്കോർഡ് ആണ് പാക് ഓപ്പണിങ് സഖ്യം നേടിയത്. ബാബറിന്‍റെയും…

ചാൾസ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയേറ്; ഒരാൾ കസ്റ്റഡിയിൽ

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ്, ഭാര്യ കാമില എന്നിവർക്ക് നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കും നേരെ മുട്ടയേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരമ്പരാഗത ചടങ്ങിനായി യോർക്കിലെത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും നേരെ മുട്ട എറിയുകയായിരുന്നു.…

അമ്മയുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത് 35 വർഷങ്ങൾ; ഹൃദയം നിറച്ച് വൈറൽ വീഡിയോ

വളരെ വൈകാരികമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. അവയിൽ ചിലതെല്ലാം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുമെന്നതിൽ സംശയമില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. 35 വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയുടെ ശബ്ദം കേൾക്കുന്ന മകന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനസ്സ്…

കോർപ്പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തെഴുതിയെന്ന ആരോപണത്തിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുക്കും. ആനാവൂർ നാഗപ്പന്‍റെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം തേടി. പാർട്ടി…

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും. ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’…

ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിംഗ് രത്‌വ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ എംഎൽഎയുടെ…