Month: November 2022

ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിച്ച് ആറംഗ സംഘം

മുതുകുളം: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനാണ് മർദ്ദനമേറ്റത്. വലതുകാലിന്‍റെ അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുകൈയ്ക്കും ഗുരുതരമായി…

3800 കൊല്ലം മുമ്പുള്ള ലിപി; ഏറ്റവും പഴക്കമേറിയ വാചകം പേന്‍ചീപ്പില്‍ കണ്ടെത്തി

ലക്കീഷ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന വാചകം കനാൻ ദേശത്തെ ലക്കീഷ് എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. വെങ്കലയുഗത്തിലെ കനാൻ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ഒരു പേൻ ചീപ്പിൽ ഈ വാക്യം കൊത്തിവച്ചിരിക്കുന്നു. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ഇത് 3800 വർഷം പഴക്കമുള്ള…

മലയാളി നാവികരടങ്ങിയ കപ്പൽ കൊണ്ടുപോകാൻ നൈജീരിയൻ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത് എത്തി. നൈജീരിയയിലേക്ക് ഹീറോയിക്ക് ഇഡുൻ കപ്പൽ കൊണ്ടുപോകാനാണ് ശ്രമം. ഇതാദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡൂണിന് സമീപം എത്തുന്നത്. ഇക്വറ്റോറിയൽ ഗിനിയിൽ നിന്നുള്ള ചരക്ക് കപ്പൽ ഗിനി സമയം രാവിലെ 6 മണിക്ക് നീക്കാൻ…

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തിൽ ജയിച്ച് നാസ

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്‍(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്,…

സ്കൂട്ടർ മുതൽ ടിപ്പർ വരെ; വാഹനം ഏതായാലും സർവീസ് ചെയ്യാൻ ശ്രീധി റെഡി

വീടിന്‍റെ മുറ്റത്ത് തന്നെ വർക്ക്‌ ഷോപ്പ്, കുട്ടിക്കാലം മുതൽ വർക്ക്ഷോപ്പിലെ ജോലികൾ കണ്ടും, വർക്ക്ഷോപ്പിൽ കളിച്ചുമാണ് ശ്രീധി വളർന്നത്. സ്കൂളിൽ പഠിക്കുമ്പോഴും അച്ഛനെ സഹായിക്കാൻ ശ്രീധി വർക്ക്ഷോപ്പിലെത്തുമായിരുന്നു. പ്ലസ്ടു ആയപ്പോഴേക്കും തന്റെ കരിയർ മെക്കാനിക് മേഖലയിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇന്ന് വാഹനമേതായാലും…

കൂട്ടബലാത്സംഗക്കേസ്; ആന്‍ഡമാന്‍ മുന്‍ ചീഫ് സെക്രട്ടറി അറസ്റ്റിൽ

ആൻഡമാൻ: കൂട്ടബലാത്സംഗക്കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍  മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി പോര്‍ട്ട് ബ്ലെയറിലേക്ക് ഇദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. സമന്‍സ് അയച്ചതിനെ തുടര്‍ന്ന് നരേന്റെ ജാമ്യാപേക്ഷ തള്ളി. ബലാത്സംഗ കേസില്‍ പ്രതിയായ ജിതേന്ദ്ര നരേനെ ഒക്ടോബറില്‍ ആഭ്യന്തര മന്ത്രാലയം…

നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും, ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ റാലികളെ അഭിസംബോധന…

ട്വിറ്ററിലെ ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു

ട്വിറ്റർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കഠിനമായ സമയമാണ് വരുന്നതെന്നും ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജീവനക്കാർ ഓഫീസിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഗോള സമ്പദ്…

ജോലി കിട്ടി കാനഡയിലെത്തി; രണ്ടാം ദിവസം പിരിച്ച് വിട്ട് മെറ്റ

ഒറ്റയടിക്ക് 11,000 ത്തിലേറെ ആളുകളുടെ ജോലി ഇല്ലാതാക്കി മെറ്റ നടപ്പാക്കിയ പിരിച്ച് വിടലിന്റെ ഇരയായിരിക്കുകയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ച് വിട്ടത്. പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി അറിയിക്കാതെ ജോലിക്കായി കാനഡയിലേക്ക്…

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും: വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ശാസ്ത്രം പുരോഗമിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം.…