Month: November 2022

അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം നിരോധിച്ച് ഉത്തരാഖണ്ഡ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് അഞ്ച് പതഞ്ജലി മരുന്നുകളുടെ നിർമ്മാണം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങൾ നിയമവിരുദ്ധമാണെന്ന് മലയാളി കൂടിയായ ഡോ. കെ.വി ബാബു ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.…

‘പുഴ മുതല്‍ പുഴ വരെ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല; ആരോപണവുമായി ടി.ജി മോഹന്‍ദാസ്

രാമസിംഹന്‍ (അലി അക്ബർ) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹന്‍ദാസ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ വിഷയത്തിൽ ഇടപെടണമെന്ന് മോഹന്‍ദാസ്…

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരം; കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം തികച്ചും അസ്വീകാര്യവും തെറ്റുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ ജയറാം രമേശ്…

30 വർഷത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ ഒരു ഭാഗമാണ് കണ്ടെത്തിയത്. 1986 ജനുവരി 28ന് നടന്ന ചലഞ്ചര്‍ ദുരന്തത്തിൽ പേടകത്തിലെ…

പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. 1970കളിൽ നിറഞ്ഞു നിന്ന ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയായിരുന്നു അദ്ദേഹം. 2013ൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കൊല്ലം,…

അശ്ലീല സിനിമയിൽ അഭിനയിപ്പിച്ച കേസ്: സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കരാർ ഒപ്പിട്ട ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്ന കേസിൽ സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്.…

സ്വപ്നങ്ങൾക്ക് അതിരില്ല;പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി തോട്ടം തൊഴിലാളി

ഉപ്പുതറ: വിദ്യാർത്ഥിയായിരിക്കുമ്പോൾ ജബക്കനി പത്താം ക്ലാസ് എഴുതിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ആ പരാജയം മറക്കാനും അവർ തയ്യാറല്ലായിരുന്നു. തോട്ടം തൊഴിലാളിയായ ജബക്കനി 35 വർഷത്തിനുശേഷം വീണ്ടും പരീക്ഷ എഴുതി. ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കിയാണ് ഇത്തവണ ജബക്കനി വിജയം നേടിയത്. സാക്ഷരതാ മിഷന്റെ…

സാങ്കേതിക സർവകലാശാലയിൽ അനധികൃത നിയമനം നടന്നെന്ന് ഗവർണർക്ക് പരാതി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ 86 താൽക്കാലിക തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷനാണ് പരാതി നൽകിയത്. അഡ്മിനിസ്ട്രേഷനിലെ 54 പേർ,…

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവർ നൽകിയ കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചത്. അഴിമതിയുണ്ടോയെന്ന് പ്രാഥമിക…