Month: November 2022

ഉച്ചയൂണിന് വേണ്ട പച്ചക്കറികൾ സ്വന്തമായി വിളയിച്ചെടുത്ത് കുരുന്നു കർഷകർ

Nedumangadu: പാഠപുസ്തകത്തിലെ അറിവിനൊപ്പം കൃഷിയുടെ നന്മയും അറിയുകയാണ് ഒരു കൂട്ടം കുരുന്നുകൾ.നെടുമങ്ങാട് വെള്ളനാട് പഞ്ചായത്തിലെ കന്യാര്പാറ വാർഡിൽ ഉൾപ്പെടുന്ന ഉഴമലക്കൽ ഗവണ്മെന്റ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂൾ പരിസരത്ത് തന്നെ വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന…

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേനാ എംഎൽഎ ആദിത്യ താക്കറെ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന എംഎൽഎ ആദിത്യ താക്കറെ പങ്കെടുത്തു. മഹാരാഷ്ട്രയിലെ കലംനുരിയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് ആദിത്യ താക്കറെ യാത്രയിൽ പങ്കെടുത്തത്. നേതാക്കളായ അംബദാസ് ദൻവെ, സച്ചിൻ അഹിർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.…

ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരൻ മരിച്ച സംഭവം: അപകടകാരണം അമിതവേഗം

ആലപ്പുഴ: തകഴിയിൽ ഡി.വൈ.എസ്.പി ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ.സാബു ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണിയാണ് കഴിഞ്ഞദിവസം രാത്രി തകഴി ലെവൽ ക്രോസിന് സമീപം ഉണ്ടായ…

അഞ്ചു വർഷത്തിനു ശേഷം ബിഗ് ബെൻ വീണ്ടും മണി മുഴക്കുന്നു

ബ്രിട്ടൻ: ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് വീണ്ടും മണിയടിക്കാൻ ഒരുങ്ങുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ലോക്ക് ടവറിൽ 2017 ഓഗസ്റ്റ് 21നാണ് ബിഗ് ബെൻ അവസാനമായി ശബ്ദിച്ചത്. 157 വർഷമായി ഓരോ മണിക്കൂറിലും മണിയടിക്കുന്ന ബിഗ് ബെന്നിന്‍റെ…

വ്യോമസേനയിലെ അഗ്നിവീര്‍ പരീക്ഷാ പരിശീലന സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്

കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്. 2023ലെ അഗ്നിവീർ പദ്ധതിയുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വി ഈ സൗകര്യം ലഭ്യമാക്കിയത്. അഗ്നിവീർ വായു പദ്ധതിയിലേക്ക് നവംബർ 23…

തൊഴിലുറപ്പ് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാൻ ചട്ടം ഏര്‍പ്പെടുത്തുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം താമസിച്ചാല്‍ നഷ്ടപരിഹാരം നല്‍കാൻ ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലെങ്കില്‍ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്‍റെ 0.05%…

കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും സെക്രട്ടേറിയറ്റിൽ ധാരണയായി. അതേ സമയം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.…

ഗ്യാന്‍വാപി കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്യാനുള്ള ഉത്തരവിന്‍റെ സാധുത സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് നീട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇതോടെ, പള്ളിയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തെ സംരക്ഷിക്കാനുള്ള സുപ്രീം…

2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍

2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ഫോറൻസിക് ശാസ്ത്രജ്ഞര്‍. ഗർഭിണിയായ ഒരു ഈജിപ്ഷ്യൻ മമ്മിയുടെ മുഖമാണ് 2ഡി, 3ഡി സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചത്. ദി മിസ്റ്ററി ലേഡി എന്നറിയപ്പെടുന്ന ഈ മമ്മി 28 ആഴ്ച അതായത് ഏഴുമാസം…

വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കും; പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: വഴിയോരക്കച്ചവടക്കാരുടെ വായ്പാ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി സ്കീമിന് കീഴിൽ വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പാ തുകയാണ് വർദ്ധിപ്പിക്കുക. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ ലോക്ക്ഡൗണിൽ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ്…