Month: November 2022

10 വർഷം കഴിഞ്ഞ ആധാര്‍; പുതുക്കൽ നിർബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 10 വർഷം കഴിഞ്ഞ ആധാർ രേഖകൾ നിർബന്ധമായും പുതുക്കേണ്ടതില്ലെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസം കേന്ദ്രം ആധാർ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികളിൽ ആശയക്കുഴപ്പം ഉടലെടുത്തതിനെ തുടർന്നാണ് ഐടി മന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. രേഖകൾ പുതുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭേദഗതി. ആധാർ നമ്പർ പ്രധാന…

ലിനി സിസ്റ്ററിന്റെ ഓര്‍മ്മയിൽ റോബോട്ട്; ‘മെഡിനേഴ്‌സുമായി’ വിദ്യാര്‍ഥിനികള്‍

എറണാകുളം: നിപ വൈറസ് ബാധിച്ച് മരിച്ച ലിനി സിസ്റ്ററിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോൾ ലിനി സിസ്റ്ററിന്‍റെ ഓർമ്മയിൽ രണ്ട് വിദ്യാര്‍ഥിനികള്‍ ‘മെഡിനേഴ്‌സ്’ എന്ന റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് മെഡിനേഴ്‌സ് ശ്രദ്ധിക്കപ്പെട്ടത്.…

നഷ്ടപ്പെട്ട 50000 രൂപ തിരികെ ലഭിച്ചു;തമിഴ്നാട് സ്വദേശിനിക്ക് സഹായമായത് കേരള പൊലീസ്

കോഴിക്കോട്: മകളുടെ വിവാഹത്തിനായി സമാഹരിച്ച അൻപതിനായിരം രൂപ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശിയായ മുത്താഭരണം. താമസസ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി രൂപ അരയിൽ കെട്ടിവച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. പൂവാട്ടുപറമ്പിലെ പെരുമൺപുരയിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസം ജോലിക്കായി കുറ്റിക്കാട്ടൂരിലേക്ക്…

ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ.സുധാകരൻ

കൊച്ചി: ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്ഐ നേതാവിനും താൻ സംരക്ഷണം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് വീണ എസ്എഫ്ഐ നേതാവ് അഷ്റഫിനെ തോളിലേറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.വി രാഘവനെ സി.പി.എം ഭീഷണിപ്പെടുത്തിയപ്പോൾ ആളെ വിട്ട് അദ്ദേഹത്തെ…

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വൈക്കം മറവൻതുരുത്തിലെ വസതിയിലെത്തിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സൈന്യത്തിന്‍റെ പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.…

അര്‍ജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: 2022 ഖത്തര്‍ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ലയണല്‍ സ്‌കലോണി. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലയണൽ മെസി നയിക്കുന്ന ടീമിൽ ഒരുപിടി നല്ല യുവതാരങ്ങളുണ്ട്. ഇത്തവണ അർജന്‍റീനയ്ക്ക് ശക്തമായ ടീമാണ് ഉള്ളത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ…

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ കോഹ്ലി; അവസാന പട്ടികയില്‍ സൂര്യകുമാർ യാദവും

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഇടം നേടി. വിരാട് കോഹ്ലി, സൂര്യകുമാർ എന്നിവർക്ക് പുറമെ 6 താരങ്ങളാണ് അവസാന…

ഷാരോൺ കൊലക്കേസ്; സിന്ധുവും നിർമലും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

കൊച്ചി: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തങ്ങൾക്ക്…

ചൈനീസ് ദേശീയ​ഗാനത്തെ അപമാനിച്ചു; ജേണലിസ്റ്റിന് തടവുശിക്ഷ

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്സ് സ്വർണ മെഡൽ സ്വീകരിക്കവേ ചൈനീസ് ദേശീയഗാനത്തിനിടെ കൊളോണിയൽ കാലഘട്ടത്തിലെ ഹോങ്കോംഗ് പതാക വീശിയതിനാണു 42കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിന് മൂന്ന് മാസം തടവ് ശിക്ഷ…

സ്വദേശിവൽകരണം ശക്തമാക്കാൻ കുവൈറ്റ്; മലയാളികളടക്കം ആശങ്കയിൽ

കുവൈറ്റ്‌: സ്വദേശിവൽകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി. വിവിധ സർക്കാർ വകുപ്പുകളിലെ സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കി ഒരു വർഷത്തിനുള്ളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാനാണ് അധികൃതർ…