Month: November 2022

കളക്ടർ വിളിച്ചു;മലയാളി വിദ്യാർത്ഥിയുടെ സ്പോൺഷർഷിപ് ഏറ്റെടുത്ത് സ്റ്റൈലിഷ് സ്റ്റാർ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ തന്‍റേതായ സ്ഥാനം നേടിയ നടനാണ് അല്ലു അർജുൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്ലസ്ടു വിന് ശേഷം തുടർപഠനം മുടങ്ങിയ ആലപ്പുഴ സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ മുഴുവൻ പഠനച്ചെലവും ഏറ്റെടുത്തു കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്…

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. ചെന്നൈയിലെ 184 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യത്തെ…

അവതാര്‍ 2 മലയാളത്തിലും ഡബ്ബ് ചെയ്യും; പ്രഖ്യാപനവുമായി നിര്‍മാതാവ്

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ;ദ വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോ വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചിത്രം ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നും…

ബിജു പ്രഭാകറിന്റേത് അച്ചടക്ക ലംഘനം; കെ.എസ്.ആർ.ടി.സി സി.എം.ഡിക്കെതിരെ കാനം

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ഗതാഗത സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിൻ്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കാനം വിമർശിച്ചു. എൽ.ഡി.എഫിന്‍റെ നയമല്ല സ്വകാര്യവൽക്കരണമെന്നും അദ്ദേഹം…

തെളിവെടുപ്പിന് കൊണ്ടുപോകവെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമം; എഎസ്ഐക്കെതിരെ കേസ്

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എസ്.ഐ ടി ജി ബാബുവിനെതിരെ പോക്സോ കേസ്. തെളിവെടുപ്പിനിടെയാണ് എ.എസ്.ഐയുടെ അതിക്രമം നടന്നത്. പതിനേഴുകാരിയുടെ പരാതിയിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. തെളിവെടുപ്പിനായി ഊട്ടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്ന്…

ആർബിഐയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 1.1 ബില്യൺ ഡോളറിന്റെ ഇടിവ്. നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം 529.99 ബില്യൺ ഡോളറാണ്. ഒക്ടോബർ 28ലെ കണക്കുകൾ അനുസരിച്ച് വിദേശനാണ്യ കരുതൽ ശേഖരത്തിൽ 6.6…

പിതാവിനെ തിരികെ വേണം; പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ഒരുങ്ങി യുവതി

ന്യൂഡൽഹി: മരിച്ചുപോയ തന്‍റെ പിതാവിനെ തിരികെ കൊണ്ടുവരാൻ നവജാത ശിശുവിനെ ബലി നൽകാൻ ഒരുങ്ങി യുവതി. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. പൊലീസിന്‍റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നരബലി നടത്താൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട്…

മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പിടുന്നതല്ലേ മര്യാദ: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതല്ലേ മര്യാദയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജനാധിപത്യ രീതി അനുസരിച്ച് ഗവർണർ അതിൽ ഒപ്പിടണം. ഓർഡിനൻസിനെ ആർക്കും എതിരായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ‘ഓർഡിനൻസ് മന്ത്രിസഭ തീരുമാനിച്ച് നൽകുമ്പോൾ അതിൽ ഒപ്പിടുന്നതല്ലേ…

21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് 8 ഭ്രൂണങ്ങൾ

21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തി. ഭ്രൂണങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് സെന്‍റീമീറ്റർ വരെ വലുപ്പമുണ്ട്. ജാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ സംഭവം നടന്നത്. വയറ്റിൽ സിസ്റ്റുകൾ പോലെ കെട്ടിക്കിടന്ന ഈ ഭ്രൂണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം…

യുഎഇ തൊഴിൽ ഇൻഷുറൻസ്; ജീവനക്കാർ ചേരാതിരുന്നാൽ 400 ദിർഹം പിഴ

ദുബായ്: പുതിയ ഇൻഷുറൻസിന്‍റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്താൻ യുഎഇ. കമ്പനി പാപ്പരാകുകയോ നിശ്ചലമാകുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് പുതിയ എംപ്ലോയ്മെന്‍റ് ഇൻഷുറൻസ്. ഇതിൽ ഭാഗമാകാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് തൊഴിൽ പരാതി വകുപ്പ്…