Month: November 2022

എൽഐസി ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം വർദ്ധിച്ചു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിംഗ് നയത്തിലെ ഗണ്യമായ മാറ്റത്തെത്തുടർന്ന്, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രണ്ടാം പാദം അവസാനിക്കുമ്പോൾ എൽഐസി 15,952 കോടി…

ഉൾക്കാഴ്ച വെളിച്ചമേകി;ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം നേടി ഫാത്തിമ അൻഷി

മേലാറ്റൂര്‍: കാഴ്ച വൈകല്യത്തെ അതിജീവിച്ച് പഠനത്തിലും,സംഗീതത്തിലും വിസ്മയം തീർക്കുന്ന പ്ലസ്ടു വിദ്യാർത്ഥി ടി.കെ. ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം നൽകി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ എഴുതുകയും…

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്‍റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന…

കാലാവസ്ഥ മോശം; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ്…

ബോഡി ഷെയിമിങ് നടത്തിയ വ്യക്തിക്കെതിരെ പ്രതികരിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു യുവാവ് കമന്‍റ് ചെയ്തു, ‘സഖാവേ, നിങ്ങളുടെ വയർ അൽപ്പം കുറയ്ക്കണം’. സനോജ് തെക്കേക്കര എന്നയാളാണ് ആക്ഷേപകരമായ പരാമർശം നടത്തിയത്. ഉടൻ തന്നെ മറുപടിയുമായി മന്ത്രി രംഗത്തെത്തി.…

നിവിന്‍ പോളിയുടെ ‘തുറമുഖം’ ഡിസംബര്‍ 22ന്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഡിസംബർ 22ന് തിയേറ്ററുകളിലെത്തും. സെൻസർഷിപ്പ് പൂർത്തിയാക്കിയ ശേഷം യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടി വന്നു. ചില ഇടപാടുകൾ തീർപ്പാക്കാത്തതാണ് റിലീസ് വൈകാൻ കാരണമെന്ന്…

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി മോചിതയായി

ചെന്നൈ: സുപ്രീം കോടതി വിട്ടയച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിൽ മോചിതയായി. ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെയും ഇന്ന് മോചിപ്പിക്കും. എന്നാൽ ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലേക്ക്…

ഗിനിയയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുകയാണെന്ന് മുരളീധരൻ

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. അതിന് ശേഷം മാത്രമേ നയതന്ത്ര നീക്കങ്ങളുടെ പുരോഗതി വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.…

ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിരലിലെണ്ണാവുന്ന ആളുകളുടെ പ്രവർത്തനങ്ങൾ സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സേനയ്ക്കില്ല. അവരുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഇല്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിമാനപൂര്‍വം തലയുയർത്തി നിൽക്കുന്ന…

യുഎസ് കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയ്ക്കൊപ്പം ഇറ്റലി,…