Month: November 2022

ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ പ്രതികരണവുമായി അമേരിക്ക

ഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്ന് അമേരിക്ക വ്യക്തമാക്കി. ജി 7 രാജ്യങ്ങൾ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന വിലയ്ക്ക് ഇന്ത്യക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാമെന്നും യു.എസ്‌ ട്രഷറി സെക്രട്ടറി…

നീലഗിരിയില്‍ ശക്തമായ മഴ; ഊട്ടി പനിനീര്‍ പൂന്തോട്ടം അഴുകിനശിച്ചു

ഗൂഡല്ലൂര്‍: നീലഗിരിയിൽ മഴ ശക്തമാകുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് സെന്‍റിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം വാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമായി. ഊട്ടിയിൽ തണുപ്പ് രൂക്ഷമായതോടെ വിനോദ സഞ്ചാരികൾ ദുരിതത്തിലായിരുന്നു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനും…

ആർ.ആർ.ആർ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രാജമൗലി

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം റൗദ്രം അഥവാ ആർആർആർ. അടുത്തിടെ, ചിത്രം ജപ്പാനിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് രാജമൗലി. ആർആർആറിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്…

ലോകകപ്പിലെ മനോഹര കാഴ്ച; കുഞ്ഞിനെ മാറോടണച്ച് വോളന്റിയറിങ്‌ ജോലി ചെയ്യുന്ന നബ്ഷ

കുഞ്ഞുമായി പൊതുവേദിയിലെത്തുമ്പോൾ നെറ്റിചുളിക്കുന്നവർ ഈ അമ്മയെയും കുഞ്ഞിനെയും പരിചയപ്പെടണം.ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഖത്തറിൽ തന്‍റെ കുഞ്ഞിനെയും കൊണ്ട് വോളന്റിയറിങ്‌ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് നബ്ഷ. ലോകകപ്പ് ആവേശത്തിനിടയിലെ ഏറ്റവും മനോഹര കാഴ്ച എന്നാണ് സമൂഹ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മലപ്പുറം വളാഞ്ചേരി…

അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു

അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. ‘ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ്…

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തകർപ്പൻ ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.…

പൊള്ളാർഡ് ഇനി മുംബൈ ജഴ്സി അണിയില്ല; ഫ്രാഞ്ചൈസി റിലീസ് ചെയ്തത് അഞ്ച് താരങ്ങളെ

കൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണ് മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ്…

കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

കൊച്ചി: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും…

കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–കിഴക്കൻ, മധ്യ–കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൽഫലമായി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരള തീരത്തും…

തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കെതിരെ കേസെടുത്തു

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.ഐ ടി.ജി ബാബുവിനെതിരെ സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെളിവെടുപ്പിനിടെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ…