Month: November 2022

ഹിന്ദു ക്ഷേത്രം പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സര്‍ക്കാർ; ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായം തള്ളി ലളിത്‌

ന്യൂഡല്‍ഹി: വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്നത് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അവകാശം നിയമം പരിഗണിച്ചാണ് അംഗീകരിച്ചത്. 2020 ജൂലൈ…

ഔദ്യോ​ഗിക ഓസ്കാർ എൻട്രി ചിത്രം നിരോധിച്ച് പാകിസ്ഥാൻ

പാക്കിസ്ഥാൻ: സലിം സാദിഖിന്‍റെ നിരൂപക പ്രശംസ നേടിയ ‘ജോയ്ലാൻഡ്’ എന്ന ചിത്രത്തിന് പാകിസ്ഥാൻ വിലക്കേർപ്പെടുത്തി. 2023 ലെ പാകിസ്ഥാന്‍റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ…

ലോ അക്കാദമി വിദ്യാര്‍ത്ഥികളെ സിപിഎം കൗണ്‍സിലറുടെ മകനും സംഘവും വീട് കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്ന വിദ്യാർത്ഥികളെ മര്‍ദിച്ചു. ലോ അക്കാദമിയിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് വാര്‍ഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ…

ജോലിക്കുള്ള യാത്രാമധ്യേ ഗതാഗതകുരുക്ക്; നിമിഷങ്ങൾക്കകം പരിഹരിച്ച് പൊലീസ്

മുംബൈ: ജോലിക്ക് പോകുന്നതിനിടെ റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ഡ്യൂട്ടി സ്ഥലത്തേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് വഴിയിലെ ബ്ലോക്ക് കണ്ട് ഉടനെ തന്നെ അദ്ദേഹം സ്പെഷ്യൽ ഡ്യൂട്ടി ഏറ്റെടുത്തത്. തോളിൽ ബാഗുമായി അനായാസം ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസിന്റെ…

ജോ ബൈഡന് ആശ്വാസം; യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾക്ക്

ഫീനിക്സ്: യു.എസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. യു.എസ് സെനറ്റിന്‍റെ നിയന്ത്രണം നേടിയതോടെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുമെന്ന പാരമ്പര്യം ബൈഡന്‍റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകൾ തകർത്തു. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്തുവരാൻ…

നിരീശ്വരവാദി കോടതിയില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ എന്ന് ഹര്‍ജി

ഗുവാഹട്ടി: ദൈവത്തിന്‍റെ നാമത്തിൽ എല്ലാവരെയും കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരു അഭിഭാഷകൻ ഗുവാഹട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. നിരീശ്വരവാദിയെയോ അവിശ്വാസിയെയോ ദൈവനാമത്തിൽ കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിനെതിരെ അഭിഭാഷകൻ ഫസ്‌ലുസ്സമാന്‍ മസുംദാറാണ് ഹർജി നൽകിയത്. 1969 ലെ…

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍; ഇടിമിന്നലേറ്റതെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കാരപ്പറമ്പ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. സ്കൂളിൽ…

സൗദി നിയോം നഗരത്തിൽ ഇനി പറക്കും ടാക്സികളും

റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു…

കത്ത് വിവാദം; മേയറുടെ ഓഫീസിലെ ജീവനക്കാർ മൊഴി നൽകി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ലെറ്റർ പാഡ് ഓഫീസിൽ…

ഐഎസ്‌എൽ; ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം ജയം. ഇന്ന് ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാൻ ലൂണ(42-ആം മിനുട്ടിൽ) ദിമിത്രിയോസ് ഡയമന്റക്കൊസ്(45-ആം മിനുട്ടിൽ) ഇവാൻ കല്യുഷ്‌നി(52-ആം മിനുട്ടിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.