Month: November 2022

മില്‍മയുടെ വില കൂടും; 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. കാർഷിക, വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്‍റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.…

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 19 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സിനെ (WPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം ഒക്ടോബറിൽ 8.39 ശതമാനമായിരുന്നു. 18 മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പം ഒറ്റ അക്കത്തിലെത്തുന്നത്. സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം 10.7…

ഛായാഗ്രാഹകന്‍ സുധീഷ് പപ്പു അന്തരിച്ചു

കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. അപൂർവ്വ രോഗമായ അമിലോയിഡോസിസ് ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പു ജനിച്ചത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ചാന്ദ്നി ബാർ’ എന്ന ബോളിവുഡ്…

ജിമ്മിലും പൊതു കുളിസ്ഥലത്തും വിലക്ക്; കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്‍റെ വക്താവ് മുഹമ്മദ് അകിഫ് മുഹാജിറാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2021 ഓഗസ്റ്റിൽ രണ്ടാമതും അധികാരമേറ്റ ശേഷം, തങ്ങൾ പഴയ താലിബാൻ…

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെതിരെ പോക്സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളിലാണ്…

വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ നെഹ്റു തയ്യാറായി; കെ സുധാകരന്‍

കണ്ണൂര്‍: വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലാണ് സുധാകരന്‍റെ പരാമർശം. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവാദമായിരുന്നു. ആർഎസ്എസ്…

ബസ് കാത്തിരുന്നു മടുത്തോ ഒരു പുസ്തകം വായിക്കാം;വായനയെ ജനകീയമാക്കി വിദ്യാർത്ഥികൾ

പള്ളിക്കത്തോട്: ബസ് കാത്ത് നിൽക്കുകയാണോ?വരാൻ ഇനിയും സമയമുണ്ട്. അത് വരെ നമുക്കൊരു പുസ്തകം വായിക്കാം. ആനിക്കാട് കൊമ്പാറ കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനയെ കൂടുതൽ ജനകീയമാക്കുന്നതിനായാണ് ബസ് സ്റ്റോപ്പിൽ തുറന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഇളപ്പുങ്കലിൽ ഗ്രാമപഞ്ചായത്തിലെ…

കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടും പൊലീസ് സേനയിൽ ക്രിമിനൽ സ്വാധീനം കൂടുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാൻ കുറ്റവാളികളായ പൊലീസുകാർക്ക് അവസരം നൽകുന്നത് സേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. കേരള പൊലീസ് സേനയിൽ 744 ക്രിമിനല്‍…

പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത് പെരുമന…

കിളികൊല്ലൂർ പൊലീസ് മർദനം; എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലവിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങൾക്ക് പൊലീസ്…