Month: June 2022

11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാർക്ക് വിലക്ക് തുടരും

സൗദി: 11 വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് സൗദി പൗരൻമാർക്കുള്ള വിലക്ക് തുടരുമെന്ന് സൗദി പാസ്പോർട്ട് വകുപ്പ് അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ 16 രാജ്യങ്ങളിൽ…

ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര; ജയം 30 വർഷത്തിന് ശേഷം

പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 254 റൺസിൽ ഓൾ ഔട്ടായി. ഈ ജയത്തോടെ ശ്രീലങ്ക പരമ്പരയിൽ 3-1ന് മുന്നിലെത്തി. 30 വർഷങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ച് പരമ്പര…

പാകിസ്താനിൽ 19 ഇഞ്ച് ചെവിയുമായി ആട്ടിൻകുട്ടി

പാകിസ്താൻ : പാകിസ്താനിലെ ഫാമിൽ അടുത്തിടെ ജനിച്ച ഒരു ആട്ടിൻകുട്ടിയുടെ ചെവിയുടെ ഏകദേശ നീളം 19 ഇഞ്ച്. സിന്ധിലെ നരേജോ ആട് ഫാമിലെ മുഹമ്മദ് ഹസൻ നരേജോയുടെ സിംബ എന്ന് പേരുള്ള ആട് ജൂണ് 5 നാണ് ജനിച്ചത്. സിംബ ഒരു…

29 മിനിറ്റോളം സ്കോർപിയൻ പോസ്; ലോകറെക്കോർഡ് തകർത്ത് യോഗാധ്യാപകൻ

ദുബായ്: ദുബായിൽ 29 മിനിറ്റും 4 സെക്കൻഡും സ്കോർപിയൻ പോസ് ചെയ്ത ഒരു യോഗ അധ്യാപകൻ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു. ഇന്ത്യയിൽ നിന്നുള്ള 21 കാരനായ യാഷ് മൊറാഡിയ, ഈ യോഗാഭ്യാസത്തിനായി രണ്ട് വർഷത്തോളം തന്റെ ശരീരത്തെ പരിശീലിപ്പിച്ചതായി പറഞ്ഞു.…

രാജ്യത്തിന്റെ മികച്ച രാഷ്ട്രപതിയാകും ദ്രൗപദിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ദ്രൗപദി മുർമു രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദ്രൗപദിയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ ദരിദ്രർക്ക് കരുത്ത് പകരുന്ന നേതാവാണ് ദ്രൗപദിയെന്നും മോദി പറഞ്ഞു. “ദ്രൗപദി…

മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത കുരുന്നുകൾക്ക് പ്രചോദനം; ജീവിത കഥ പറഞ്ഞ് ഋഷിരാജ് സിങ്

തൃശ്ശൂര്‍: മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത ആയിരത്തോളം കുരുന്നുകൾക്ക് പ്രചോദനമായി സ്വന്തം കഥ വിവരിച്ച് മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്. ചെറുപ്പത്തിൽ മുറിച്ചുണ്ട് മൂലം ധാരാളം കളിയാക്കലുകൾ സഹിച്ചെന്നും അങ്ങനെ മുറിച്ചുണ്ടുമായി ജീവിക്കേണ്ടന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാജസ്ഥാനിൽ ഒരിടത്തും മുറിച്ചുണ്ട്…

കേരളത്തിൽ ജൂണ്‍ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ന്യൂ ഡൽഹി: ജൂൺ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം…

സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കൈകളിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേസ് ബി.ജെ.പി നേതാക്കളിലേക്ക് എത്തിയതോടെയാണ് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അന്വേഷിച്ച്…

എൻസിപി എംഎൽഎമാർ ബുധനാഴ്‌ച മുംബൈയിലെത്തണം: ശരത് പവാർ

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ എൻസിപി എംഎൽഎമാരോടും ബുധനാഴ്ച മുംബൈയിലെത്താൻ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ക്രോസ് വോട്ടിംഗ് സാധാരണയായി നടത്താറുണ്ട്. ഇത് മൂന്നാം തവണയാണ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാൽ ഇത് ഒരു…

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് മുൻ എംഎൽഎ കെഎൻഎ ഖാദർ. എല്ലാ മതസ്ഥരും തമ്മിൽ സ്നേഹവും ഐക്യവും വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ല കാര്യങ്ങൾ മാത്രം പറയുന്ന ആളാണ് താനെന്നും…