Month: June 2022

രാജ്യത്ത് കുറയാതെ കോവിഡ് രോഗബാധ: 15,940 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,425 പേർ…

റോഡില്‍ രക്തം വാര്‍ന്ന് യുവാവ് കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ രക്ഷകയായി അക്ഷര

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലിനെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കുമായ അക്ഷര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

പരിസ്ഥിതിലോല മേഖല; ഈ മാസം 30 ന് അവലോകന യോഗം ചേരും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 30ന് അവലോകന യോഗം ചേരും. വിഷയത്തിൽ സർക്കാരിന്റെ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനം മന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.…

‘3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്’; ദേശീയ ബാലാവകാശ കമ്മീഷൻ 

ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. പ്രായപൂർത്തിയാകാത്തവരെ, പ്രത്യേകിച്ച് ആറു വയസ്സിൽ താഴെയുള്ളവരെ, തീവ്രമായ വെളിച്ചത്തിന്റെ കീഴിൽ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും…

മഹാരാഷ്ട്ര സർക്കാർ നിലനിൽപ്പ് ഭീഷണി നേരിടുന്നതിനിടെ ശിവസേന നാഷണൽ എക്സിക്യൂട്ടീവ് യോഗം ഇന്ന്

മുംബൈ: ബിജെപിയുമായി കൈകോർത്ത് പാർട്ടിയെ തകർക്കാൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ ആരോപിച്ചു. പാർട്ടി ഭാരവാഹികളെ വെർച്വലായി അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. പ്രവർത്തകർ പാർട്ടിയുടെ സമ്പത്താണെന്നും അവർ തന്നോടൊപ്പമുള്ളിടത്തോളം…

ഫോര്‍മുല വണില്‍ കാറോടിക്കാന്‍ ജെഹാന്‍ ധാരുവാലയ്ക്ക് ‘ലൈസന്‍സ്’ 

ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി. മുംബൈക്കാരനായ ജെഹാന്‍ ധാരുവാലയാണ് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന ട്രയൽ റണ്ണിൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ശേഷമാണ് 23 കാരനായ…

രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട് സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം മോദിയെയും സംഘപരിവാറിനെയും പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന്റെ രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലാൻ രണ്ട് കുട്ടികൾ ശ്രമിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണമാണ്…

ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടിച്ചു; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ…

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ വീഴ്ചയുണ്ടായെന്നു കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ വീഴ്ചയുണ്ടായെന്ന് മുസ്ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ. കേസരി മന്ദിരത്തിൽ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും ഖാദർ പങ്കെടുത്തത് വിവാദമായതോടെയാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകിയത്. വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ഖാദറിനെതിരെ ലീഗിന്റെ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍

കല്‍പറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയും മൂന്ന് ജീവനക്കാർക്ക് നേരെയും ഉണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി…