Month: June 2022

നടി അംബിക റാവു അന്തരിച്ചു

നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായ അവർ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണന്റെ സഹസംവിധായകയായി അരങ്ങേറ്റം കുറിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി…

രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ സ്ത്രീസൗഹൃദമാക്കി ഇസ്രായേൽ

ടെല്‍ അവീവ്: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിവാദ യുഎസ് സുപ്രീം കോടതി വിധിയിൽ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ അതൃപ്തി പ്രകടിപ്പിച്ചു. യുഎസ് കോടതി വിധിയോട് പ്രതികരിച്ച് ഇസ്രായേൽ രാജ്യത്തെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ മയപ്പെടുത്തി. പുതിയ നിയമങ്ങൾ ഇസ്രായേൽ പാർലമെന്ററി കമ്മിറ്റിയും…

മഹാരാഷ്ട്രയില്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരെ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ എംഎൽഎമാർക്ക് ജൂലൈ 12 വരെ കോടതി സമയം നൽകിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ശിവസേനയില്‍ നിന്നും ഏക്നാഥ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.…

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ? ജാമ്യ ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന്…

ഇനി മമ്മൂട്ടിയുടെ അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

കുറ്റിപ്പുറം: തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തി കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം. ഈയൊരു കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ…

മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് ഇടത് സംഘടനയുടെ തീരുമാനം. ശമ്പളത്തിനായി കുടുംബസമേതം ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബുധനാഴ്ച രാവിലെ ജീവനക്കാരുമായി മാർച്ച് നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ്…

കര്‍ഷക സംഘടനകളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: കർഷക സംഘടനകളുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. കിസാൻ ഏകതാ മോർച്ചയുടെയും ട്രാക്ടർ 2 ട്വിറ്ററിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ഡസനോളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി വിവിധ കർഷക…

ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ സുബൈർ മുഹമ്മദ് അറസ്റ്റിൽ

ന്യൂഡൽഹി: പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമ പ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. സുബൈറിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുക, കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടിയെടുത്തത്. 2018ലെ ഒരു…