Month: June 2022

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,712 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,31,64,544 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം നിലവിൽ 19,509 ആണ്. കേന്ദ്ര ആരോഗ്യ…

ഇനി തുർക്കി ഇല്ല; രാജ്യത്തിന്റെ പേര് ‘തുർകിയെ’

തുർക്കി വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തയച്ചതായി റിപ്പോർട്ട്. രാജ്യത്തെ പുനർനാമകരണം ചെയ്യാനും നിലവിലെ പേരുമായി ബന്ധപ്പെട്ട ചില നെഗറ്റീവ് അർത്ഥങ്ങൾ ഉള്ളതായും കാട്ടിയാണ് നീക്കം.”തുർകിയെ” എന്നായിരിക്കും പുതിയ പേര്.

യുഎഇയിൽ കോവിഡ് വർധന; 575 പുതിയ രോഗികൾ

അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികളുടെ എണ്ണം: 9,09,222.…

യുപിഐ ഇടപാടുകൾ ഇന്ത്യയിൽ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി: യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു. ഇത് 2022 മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയും 2022ൽ ഒരു ട്രില്യൺ ഡോളറുമാണ് കടന്നത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായാണ്…

അതിര്‍ത്തി പ്രശ്‌നം; ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ കാരണം വഷളായ ഇന്ത്യ-ചൈന ബന്ധം പരിഹരിക്കാൻ ഇരു രാജ്യങ്ങളും വീണ്ടും ചർച്ച നടത്തി. ചൈനീസ് കമ്പനികളുടെ മേൽ ഇന്ത്യ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനിടെയാണ് ചർച്ചകൾ. വ്യാപാര ബന്ധങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ചൈനീസ്…

സൗദിയിൽ 80 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി

ജിദ്ദ: ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കടൽ പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഖനന സ്ഥലമാണ് ഇതെന്ന് കമ്പനി സിഇഒ ജോൺ…

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; ഗതാഗതമന്ത്രി

വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആൻറണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ

കാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ. ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ മുതൽ ഗവ. ബിടിഎസ് എൽപി സ്കൂൾ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. പോണേക്കര, ദേവൻകുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഇതിലുൾപ്പെടും.

തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ദുർഭരണം സംസ്ഥാനത്തെ ദുർബലമാക്കിയെന്ന് രാഹുൽ പറഞ്ഞു. മെച്ചപ്പെട്ട ഭാവി തേടുന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ ഫലമാണ് സംസ്ഥാന രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന…

20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ!

തനിക്ക് ജന്മം തന്ന അമ്മയെ കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും അമ്മയും ജോലി ചെയ്യുന്നത് ഒരേ ആശുപത്രിയിലാണ് എന്ന സത്യം. ഈയിടെ ‘ഗുഡ് മോർണിംഗ്…